പ്രേംനസിർ അവാര്‍ഡ് പ്രഖ്യാപിച്ചു; മൂന്നു അവാര്‍ഡുകളുമായി 'ഉരു'

നാലാമത് പ്രേംനസിര്‍ ചലച്ചിത്ര അവാര്‍ഡുകള്‍ തിരുവനന്തപുരത്തു പ്രഖ്യാപിച്ചു സംസ് പ്രൊഡക്ഷന്‍ നിര്‍മിച്ച ഉരു സിനിമക്ക് മൂന്നു അവാര്‍ഡുകള്‍ ലഭിച്ചു . ജൂറി ചെയര്‍മാന്‍ പ്രമോദ് പയ്യന്നൂര്‍, ജൂറി മെമ്പര്‍മാരായ ടി.എസ്.സുരേഷ് ബാബു, കലാമണ്ഡലം വിമലാ മേനോന്‍, തെക്കന്‍ സ്റ്റാര്‍ ബാദുഷ, പനച്ചമൂട് ഷാജഹാന്‍ എന്നിവര്‍ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

URU

പ്രത്യേക ജൂറി പുരസ്‌കാരം ഉരു സംവിധായകന്‍ ഇ എം അഷ്റഫിനും മികച്ച സാമൂഹ്യ പ്രതിബദ്ധതക്കുള്ള അവാര്‍ഡ് ചിത്രത്തിന്റെ നിര്‍മാതാവ് മന്‍സൂര്‍ പള്ളൂരിനും ലഭിച്ചു.ഉരുവിലെ കണ്ണീര്‍ കടലില്‍ എന്ന ഗാനത്തിലൂടെ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരത്തിന് പ്രഭാവര്‍മ അര്‍ഹനായി.

ബേപ്പൂരിലെ ഉരു നിര്‍മാണ തൊഴിലുമായി ബന്ധപ്പെട്ട സിനിമ ഇത് വരെ ആരും സ്പര്‍ശിക്കാത്ത വിഷയമാണെന്ന് നാടക ചലച്ചിത്ര സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ ചെയര്‍മാനായ ജൂറി കമ്മിറ്റി വിലയിരുത്തി. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന അറബ് കേരള ബന്ധത്തിന്റെ തുടക്കം ഉരു നിര്‍മാണവുമായി ബന്ധപ്പെട്ടാണ് .. വാണിജ്യ നൗക ആയും ആഡംബര കപ്പലായും ഉരു വിനെ ഉപയോഗിക്കുന്ന അറബ് വംശജര്‍ കോഴിക്കോട്ടെ ബേപ്പൂരില്‍ എത്തിയതോടെയാണ് പ്രവാസത്തിന്റെ തുടക്കം കുറിക്കുന്നത് .. ഉരു സിനിമ ഈ ചരിത്രവും കൈകാര്യം ചെയ്യുന്നു.

ഉരുവിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം ചെയ്തത് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇ എം അഷ്‌റഫാണ്. മാമുക്കോയ മൂത്താശാരിയായി അഭിനയിക്കുന്ന ചിത്രത്തില്‍ മഞ്ജു പത്രോസ്, മനോജ് അനില്‍ ബേബി അജയ് കല്ലായി അര്‍ജുന്‍ എന്നിവര്‍ അഭിനയിക്കുന്നു. എ സാബു, സുബിന്‍ എടപ്പാകാത്ത എന്നിവര്‍ സഹ നിര്‍മാതാക്കളാണ്.

ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത 'വെള്ള'മാണ് മികച്ച ചിത്രം. പ്രജേഷ് സെന്‍ തന്നെയാണ് മികച്ച സംവിധായകന്‍. 'ഹോമി'ലെ അഭിനയത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനായി തിരഞ്ഞടുത്തു. നായാട്ട്, മാലിക്ക് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നിമിഷ സജയനാണ് മികച്ച നടി. പ്രേംനസീര്‍ ഫിലിം ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌ക്കാരം നടി അംബികയ്ക്ക് സമ്മാനിക്കും.

പ്രത്യേക ജൂറി പുരസ്‌ക്കാരം:

ഇ.എം.അഷ്‌റഫ് ( സംവിധായകന്‍, ചിത്രം: ഉരു)
മികച്ച സാമൂഹ്യ പ്രതിബദ്ധ്യത ചിത്രം: ഉരു- നിര്‍മ്മാതാവ്, മണ്‍സൂര്‍ പള്ളൂര്‍,
മികച്ച സഹനടന്‍: അലന്‍സിയര്‍ ( ചിത്രം: ചതുര്‍മുഖം )
മികച്ച സഹനടി: മഞ്ജു പിള്ള ( ചിത്രം: ഹോം)
മികച്ച തിരകഥാകൃത്ത്: എസ്. സഞ്ജീവ് ( ചിത്രം: നിഴല്‍)
മികച്ച ക്യാമറാമാന്‍: ദീപക്ക് മേനോന്‍ ( ചിത്രം: നിഴല്‍)
മികച്ച പാരിസ്ഥിതിക ചിത്രം: ഒരില തണലില്‍, നിര്‍മ്മാതാവ്: ആര്‍. സന്ദീപ് ),
മികച്ച നവാഗത സംവിധായകന്‍: ചിദംബരം (ചിത്രം: ജാന്‍. എ. മന്‍)
മികച്ച ഗാനരചയിതാവ്: പ്രഭാവര്‍മ്മ (ഗാനങ്ങള്‍: ഇളവെയില്‍ ..., ചിത്രം: മരക്കാര്‍, കണ്ണീര്‍ കടലില്‍ ...., ചിത്രം: ഉരു)
മികച്ച സംഗീതം: റോണി റാഫേല്‍ (ചിത്രം: മരക്കാര്‍)
മികച്ച ഗായകന്‍: സന്തോഷ് ( ചിത്രം: കാവല്‍, ഗാനം: കാര്‍മേഘം മൂടുന്നു .....)
മികച്ച ഗായിക: ശുഭ രഘുനാഥ് ( ചിത്രം: തീ, ഗാനം: നീല കുറിഞ്ഞിക്ക്)
മികച്ച നവാഗത നടന്‍: ശ്രീധരന്‍ കാണി ( ചിത്രം: ഒരില തണലില്‍)
മികച്ച പി.ആര്‍. ഒ: അജയ് തുണ്ടത്തില്‍( ചിത്രം: രണ്ട്)

ചലച്ചിത്ര - നാടക സംവിധായകനും ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂര്‍ ചെയര്‍മാനും സംവിധായകന്‍ ടി.എസ്. സുരേഷ് ബാബു, കലാമണ്ഡലം വിമല മേനോന്‍ എന്നിവര്‍ കമ്മിറ്റി മെമ്പര്‍മാരുമായ ജൂറിയാണ് ഇന്ന് പത്രസമ്മേളനത്തില്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. സമിതി ഭാരവാഹികളായ തെക്കന്‍ സ്റ്റാര്‍ ബാദുഷ, പനച്ചമൂട് ഷാജഹാന്‍ എന്നിവരും പങ്കെടുത്തു.മാര്‍ച്ച് 10-ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരങ്ങള്‍ സമര്‍പ്പിക്കുമെന്ന് സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ അറിയിച്ചു.

Read more about: cinema
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X