»   » മോഹന്‍ലാലിനെ നായകനാക്കി നസീര്‍ സംവിധാനം ചെയ്യാനിരുന്ന സിനിമ മുടങ്ങാന്‍ കാരണം?

മോഹന്‍ലാലിനെ നായകനാക്കി നസീര്‍ സംവിധാനം ചെയ്യാനിരുന്ന സിനിമ മുടങ്ങാന്‍ കാരണം?

Written By:
Subscribe to Filmibeat Malayalam

നടന്മാരെല്ലാം സംവിധാനത്തിലും നിര്‍മാണത്തിലും പിന്നണി ഗാന രംഗത്തുമൊക്കെ കഴിവ് തെളിയിക്കുന്നത് ഇന്ന് സര്‍വ്വ സാധാരണമാണ്. വര്‍ഷങ്ങള്‍ക്കപ്പുറം മലയാളത്തിന്റെ നിത്യ ഹരിത നായകനും അങ്ങനെ ഒരു മോഹം ഉണ്ടായിരുന്നു

മൂന്ന് പതിറ്റാണ്ട് കാലം മലയാള സിനിമയില്‍ നിറഞ്ഞു നിന്ന പ്രേം നസീറിന്റെ ആഗ്രഹമായിരുന്നു ഒരു സംവിധാനം ചെയ്യണം എന്ന്. പിന്നെ ആ ചിത്രത്തിന് എന്ത് സംഭവിച്ചു?

മോഹന്‍ലാലിനെ നായകനാക്കി നസീര്‍ സംവിധാനം ചെയ്യാനിരുന്ന സിനിമ മുടങ്ങാന്‍ കാരണം?

ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ആഗ്രഹത്തിന്റെ പുറത്ത് അതിന്റെ മുന്നൊരുക്കങ്ങളെല്ലാം പ്രേം നസീര്‍ നടത്തി. ഒടുവില്‍ കന്യാകുമാരി മുതല്‍ കാസര്‍കോട് വരെയുള്ള ഒരു യാത്രയെ കുറിച്ച് സിനിമ ചെയ്യാം എന്ന് തീരുമാനിച്ചു. കന്യാ കുമാരി ടു കാസര്‍കോട് എന്ന് ചിത്രത്തിന് പേരുമിട്ടു.

മോഹന്‍ലാലിനെ നായകനാക്കി നസീര്‍ സംവിധാനം ചെയ്യാനിരുന്ന സിനിമ മുടങ്ങാന്‍ കാരണം?

ചിത്രത്തിന്റെ തിരക്കഥ എഴുതാന്‍ ശ്രീനിവാസനെ ഏല്‍പിച്ചു. അന്ന് ശ്രീനിവാസന്‍ തിരക്കഥാകൃത്ത് എന്ന നിലയിലും മിന്നി നില്‍ക്കുന്ന സമയമാണ്.

മോഹന്‍ലാലിനെ നായകനാക്കി നസീര്‍ സംവിധാനം ചെയ്യാനിരുന്ന സിനിമ മുടങ്ങാന്‍ കാരണം?

മോഹന്‍ലാലിനെയാണ് ചിത്രത്തിലെ നായകനായി കണ്ടെത്തിയത്. കടത്തനാട് അമ്പാടി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് ഇക്കാര്യം മോഹന്‍ലാലിനോട് പറയുകയും ചെയ്തു.

മോഹന്‍ലാലിനെ നായകനാക്കി നസീര്‍ സംവിധാനം ചെയ്യാനിരുന്ന സിനിമ മുടങ്ങാന്‍ കാരണം?

ചിത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ മോഹന്‍ലാലിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, 'അങ്ങനെ ഒരു ചരിത്ര സിനിമയുടെ ഭാഗമാകാന്‍ കഴിയുന്നത് എന്റെ മഹാഭാഗ്യമാണ്. നസീര്‍ സര്‍ എപ്പോള്‍ ചോദിച്ചാലും എന്റെ ഡേറ്റ് റെഡിയാണ്' അങ്ങനെ ലാലിന്റെ പരിപൂര്‍ണ സമ്മതവുമായി.

മോഹന്‍ലാലിനെ നായകനാക്കി നസീര്‍ സംവിധാനം ചെയ്യാനിരുന്ന സിനിമ മുടങ്ങാന്‍ കാരണം?

പക്ഷെ കാലം അതിന് കാത്തു നിന്നില്ല. ചരിത്ര നായകന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന കാശ്മീര്‍ ടു കന്യാകുമാരി എന്ന സിനിമയുടെ പുതുമ നിറഞ്ഞ വിശേഷങ്ങള്‍ ആരാധകര്‍ ആവേശത്തോടെ കേട്ടു. പക്ഷെ പെട്ടന്നായിരുന്നു പ്രേം നസീറിന്റെ മരണം. അതോടെ അത് മുടങ്ങി.

English summary
Prem Nazir planned a film to direct with Mohanlal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam