»   » തെലുങ്ക് പ്രേമത്തിന്റെ അഞ്ച് ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍!!

തെലുങ്ക് പ്രേമത്തിന്റെ അഞ്ച് ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍!!

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ പ്രേമം അങ്ങനെ തെലുങ്കിലെത്തി. ആന്ധ്രയിലും തെലുങ്കാനയിലുമായി 360 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. തെലുങ്ക് പ്രേക്ഷകകരുടെ രുചിക്ക് ചേര്‍ന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം 2.38 കോടി രൂപയാണ് ചിത്രം നേടിയെടുത്തത്. രണ്ട് ദിവസംകൊണ്ട് അഞ്ചു കോടിയാണ് ചിത്രം നേടിയത്.

ഇപ്പോഴിതാ ചിത്രത്തിന്റെ അഞ്ച് ദിവസത്തെ കളക്ഷന്‍ പുറത്ത് വിട്ടിരിക്കുന്നു. ആന്ധ്രയില്‍ നിന്നും നിസാംമില്‍ നിന്നും 14 കോടി രൂപയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്. ആന്ധ്രയില്‍ നിന്ന് 6.8 കോടിയും നിസാംമില്‍ നിന്ന് 5.1 കോടിയും നേടി. തെബോക്‌സോഫീസില്‍ കളക്ഷനി ലൂടെ തുടര്‍ന്ന് വായിക്കാം.

മൊത്തം കളക്ഷന്‍

20 കോടിരൂപയാണ് ചിത്രത്തിന്റെ മൊത്തം കളക്ഷന്‍. ഇന്ത്യയില്‍ നിന്നും വിദേശത്തും നിന്നും ചിത്രം നേടിയ കളക്ഷനാണിത്.

ദാദദയ്ക്ക് ശേഷം

ദാദ എന്ന ചിത്രത്തിന് ശേഷം നാഗ ചൈതന്യ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ് ഇപ്പോള്‍ പ്രേമത്തിന് ലഭിച്ചത്.

യുഎസില്‍ നിന്ന്

യുഎസില്‍ നിന്ന് 3.95 കോടി. ഇന്ത്യയില്‍ 1000 തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം യുഎസില്‍ 110 തിയേറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്.

സംവിധാനം

ചന്ദു മോണ്ടേതിയാണ് ചിത്രം സംവിധാനം ചെയ്തത്. നാഗ ചൈതന്യ, അനുപമ പരമേശ്വരന്‍, ശ്രുതി ഹാസന്‍, മഡോണ സെബാസ്റ്റിയന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പ്രേമത്തിലെ ഫോട്ടോസിനായി

English summary
Premam 5 day box office collection.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam