നടന്‍ ഷറഫുദ്ദീന്‍ വീണ്ടും അച്ഛനായി! മകള്‍ക്കൊപ്പമുള്ള ആദ്യം ചിത്രം പുറത്ത് വിട്ട് താരം

പ്രേമത്തിലെ ഗിരിരാജന്‍ കോഴിയായി ശ്രദ്ധിക്കപ്പെട്ട് ഇപ്പോള്‍ ഡോ. ബെഞ്ചമിന്‍ ലൂയിസ് എന്ന കഥാപാത്രത്തിലേക്ക് എത്തി നടന്‍ ഷറഫുദ്ദീന്‍ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. അവസാനം ഇറങ്ങിയ സിനിമയിലെ കഥാപാത്രത്തിലൂടെ വീണ്ടും പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് എത്തിയ ഷറഫുദ്ദീന്റെ ജീവിതത്തില്‍ മറ്റൊരു സന്തോഷ കാര്യം കൂടി നടന്നിരിക്കുകയാണ്.

നടന്‍ ഷറഫുദ്ദീന്‍ രണ്ടാമതും അച്ഛനായി വിവരമാണ് വന്നിരിക്കുന്നത്. തനിക്ക് വീണ്ടും പെണ്‍ കുഞ്ഞ് പിറന്ന കാര്യം താരം തന്നെയാണ് പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ മകള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് സന്തോഷ വാര്‍ത്ത ഷറഫുദ്ദീന്‍ ഇക്കാര്യം പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. നടിമാരായ ഗീതു മോഹന്‍ദാസ്, സാനിയ അയ്യപ്പന്‍, തുടങ്ങി നിരവധി പേരാണ് ഷറഫുദ്ദീന് ആശംസകളുമായി എത്തിയിരിക്കുന്നത്.

sharafudheen

2015 ലായിരുന്നു ഷറഫുദ്ദീന്‍ വിവാഹിതനാവുന്നത്. ദുവ എന്നൊരു മകള് കൂടി താരത്തിനുണ്ട്. അടുത്തിടെ മകള്‍ക്കൊപ്പമുള്ളൊരു ചിത്രം താരം പങ്കുവെച്ചിരുന്നു. വീട്ടില്‍ ലാപ്‌ടോപ്പിന് മുന്നില്‍ ഇരുന്ന താരത്തിന്റെ തോളത്ത് കയറി ഇരിക്കുകയാണ് മകള്‍. 'സാറേ ഈ കുട്ടി എന്നെ ഹാക്ക് ചെയ്യാന്‍ സമ്മതിക്കുന്നില്ല' എന്ന ക്യാപ്ഷനായിരുന്നു ഇതിന് കൊടുത്തത്. ഈ ചിത്രം വൈറലായിരുന്നു.

ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമയിലേക്ക് എത്തി ഇപ്പോള്‍ നായകനായി മാറിയ ഷറഫുദ്ദീന്‍ വലിയൊരു വിഭാഗം ആരാധക പിന്തുണയുണ്ട്. നേരം, ഓം ശാന്തി ഓശാന എന്നീ സിനിമകളില്‍ ചെറിയ റോളുകള്‍ ആയിരുന്നെങ്കില്‍ പ്രേമത്തിലെ ഗിരിരാജന്‍ കോഴി എന്ന കഥാപാത്രമാണ് ഷറഫുദ്ദീന്റെ കരിയര്‍ മാറ്റി മറിച്ചത്. പിന്നീട് സഹതാരമായിട്ടും ഹാസ്യ കഥാപാത്രമായിട്ടും ഒട്ടനവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

sharafudheen

കോമഡി റോളുകളിലാണ് ഏറെയും ഷറഫുദ്ദീന്‍ അഭിനയിച്ചിരുന്നതെങ്കില്‍ ഫഹദ് ഫാസിലിന്റെ വരത്തന്‍ എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രം ഏറെ തരംഗമായിരുന്നു. എന്നാല്‍ അതിലും ത്രില്ലടിപ്പിച്ചത് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത് ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ അഞ്ചാം പാതിര യിലെ വില്ലന്‍ വേഷമായിരുന്നു.

ഡോ.ബെഞ്ചമിന്‍ ലൂയിസ് എന്ന സൈക്കോ കില്ലറുടെ വേഷത്തിലായിരുന്നു ചിത്രത്തില്‍ ഷറഫുദ്ദീന്‍ അഭിനയിച്ചത്. മലയാള സിനിമാപ്രേമികള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുമായിട്ടായിരുന്നു അഞ്ചാം പാതിര പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. സിനിമയിലൂടെ തന്റെ അഭിനയ പാടവം വീണ്ടും തെളിയിച്ചിരിക്കുകയാണ് താരം.

View this post on Instagram

Blessed with a Baby girl 👧 ❤️❤️❤️

A post shared by sharafu (@sharaf_u_dheen) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X