ആദ്യത്തെ കണ്‍മണിയെ വരവേറ്റ് സിജു വില്‍സണ്‍, പെണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് താരം

By Midhun Raj

നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് സിജു വില്‍സണ്‍. സഹനടനായി കരിയര്‍ തുടങ്ങിയ താരം ഹാപ്പി വെഡ്ഡിംങ് എന്ന ചിത്രത്തിലൂടെയാണ് നായകനായി തിളങ്ങിയത്. നായകവേഷങ്ങളിലാണ് സിജു വില്‍സണ്‍ ഇപ്പോള്‍ മോളിവുഡില്‍ കൂടുതല്‍ സജീവമാകുന്നത്. വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് ഉള്‍പ്പെടെയുളള സിനിമകള്‍ നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് സിജു.

sijuwilson-shruthi

കുടുംബത്തിനൊപ്പമുളള എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം നടന്‍ പങ്കുവെക്കാറുണ്ട്. അതേസമയം ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ചുകൊണ്ടുളള സിജു വില്‍സണിന്‌റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അച്ഛനായ സന്തോഷ വിവരം അറിയിച്ചാണ് നടന്‍ എത്തിയത്. ആദ്യത്തെ കണ്‍മണിയായി പെണ്‍കുഞ്ഞാണ് സിജു വില്‍സണിന്‌റെയും ഭാര്യ ശ്രുതിയുടെയും ജീവിതത്തിലേക്ക് വന്നത്.

ഞങ്ങള്‍ക്ക് ഇന്നലെ മെയ് 17ന് കാറ്റും പേമാരിയുടെയും കൂടെ മുംബൈയില്‍ വച്ചു ഒരു പെണ്‍കുഞ്ഞു ജനിച്ചു, പ്രകൃതിക്കു നന്ദി എന്നാണ് ഭാര്യക്കൊപ്പമുളള ചിത്രം പങ്കുവെച്ച് നടന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 2017ലായിരുന്നു സിജു വില്‍സണും ശ്രുതിയും വിവാഹിതരായത്. ഹിന്ദു-ക്രിസ്ത്യന്‍ ആചാര പ്രകാരമുളള വിവാഹമായിരുന്നു ഇവരുടെതായി നടന്നത്. ഭാര്യക്കൊപ്പമുളള സന്തോഷനിമിഷങ്ങള്‍ ഇടയ്ക്കിടെ സിജു വില്‍സണ്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്.

നടി വിഷ്ണുപ്രിയയുടെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ പുറത്ത്, കാണാം

Recommended Video

Mariyam Vannu Vilakkoothi Cast Interview | FilmiBeat Malayalamn

അതേസമയം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയാണ് സിജു വില്‍സണ്‍ സിനിമയിലെത്തുന്നത്. അരങ്ങേറ്റ ചിത്രത്തിലെ റോള്‍ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് നേരം, പ്രേമം എന്നീ അല്‍ഫോണ്‍സ് പുത്രന്‍ സിനിമകളിലൂടെ നടന്‌റെ കരിയര്‍ മാറി. സിജു നായകനായ ഒമര്‍ ലുലു ചിത്രം ഹാപ്പി വെഡ്ഡിങ് തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായ സിനിമയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X