എന്നെ ആരും അങ്ങനെ വിളിക്കണ്ട.. പൊട്ടിത്തെറിച്ച് സായി പല്ലവി.. ആരെന്ത് വിളിച്ചാലും പ്രകോപിതയാവുമോ?

By Nimisha

Recommended Video

മലയാളിയെന്ന് വിളിച്ചു, രോഷമടക്കാനാകാതെ സായി പല്ലവി ചെയ്തത് | filmibeat Malayalam

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെയാണ് സായി പല്ലവി സിനിമയില്‍ തുടക്കം കുറിച്ചത്. നിവിന്‍ പോളിയുടെ നായികയായി അരങ്ങേറിയ ഈ നായികയെ മലയാളക്കര ഏറ്റെടുക്കുകയായിരുന്നു. പ്രേമത്തിന് ശേഷം ദുല്‍ഖര്‍ ചിത്രമായ കലിയിലാണ് താരത്തെ കണ്ടത്.

ദാം ദൂം, പ്രേമം, കലി, ഫിദ, മിഡില്‍ ക്ലാസ് അഭയ് (എംസിഎ) തുടങ്ങിയ ചിത്രങ്ങളിലാണ് സായി് പല്ലവി ഇതുവരെ അഭിനയിച്ചത്. പ്രേമത്തിലൂടെ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. തമിഴ് താരവുമായി സായി പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. അതിന് പിന്നാലെയാണ് താരവുമായി ബന്ധപ്പെട്ട് അടുത്ത വിവാദം എത്തിയത്.

മലയാളിയാണെന്ന് സംബോധന ചെയ്തു

മലയാളിയാണെന്ന് സംബോധന ചെയ്തു

തെന്നിന്ത്യന്‍ സിനിമയുടെ തന്നെ താരമായി മാറുകയായിരുന്നു സായി പല്ലവി. കേവലം മൂന്ന് ചിത്രങ്ങളിലൂടെയാണ് താരത്തിന് ഈ പദവി ലഭിച്ചത്. മലയാളക്കരയില്‍ ലഭിച്ച പ്രശസ്തിയിലൂടെയാണ് താരത്തെ പലരും മലയാളിയെന്ന തരത്തില്‍ സംബോധന ചെയ്യാന്‍ കാരണമായത്.

 നീരസത്തോടെ മറുപടി പറഞ്ഞു

നീരസത്തോടെ മറുപടി പറഞ്ഞു

സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട പരിപാടിക്കിടയിലാണ് താരത്തെ മലയാളി എന്ന് വിശേഷിപ്പിച്ചത്. ഇത് ഇഷ്ടപ്പെടാതിരുന്ന താരം നീരസത്തോടെ മറുപടി നല്‍കുകയായിരുന്നു.

താന്‍  മലയാളിയല്ല

താന്‍ മലയാളിയല്ല

താന്‍ മലയാളി അല്ല. തമിഴ്‌നാട്ടിലെ കൊത്തഗിരിയാണ് താരത്തിന്റെ സ്വദേശം. തമിഴ്‌നാട്ടുകാരിയാണ് താനെന്നായിരുന്നു സായി പല്ലവിയുടെ പ്രതികരണം. തെലുങ്ക് മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

മലയാളത്തില്‍ അരങ്ങേറ്റം

മലയാളത്തില്‍ അരങ്ങേറ്റം

തുടക്കം മലയാള സിനിമയിലൂടെ ആയത് കൊണ്ടാണ് പലരും താരത്തെ മലയാളിയെന്ന് വിശേഷിപ്പിക്കുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച ജനപ്രീതിയാണ് താരത്തിന് ലഭിച്ചത്. മലരേ എന്ന ഗാനം കേരളക്കര ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു.

 സിനിമയില്‍ സെലക്ടീവാണ്

സിനിമയില്‍ സെലക്ടീവാണ്

സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ സെലക്ടീവാണ് സായ് പല്ലവി. കുട്ടിയുടുപ്പകളിട്ട് ഗ്ലാമറസ് വേഷങ്ങളില്‍ അഭിനയിക്കില്ലെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

വിവാദങ്ങള്‍ വിടാതെ പിന്തുടരുന്നു

വിവാദങ്ങള്‍ വിടാതെ പിന്തുടരുന്നു

സിനിമയില്‍ തുടക്കം കുറിച്ച നാള്‍ തൊട്ട് സായി പല്ലവിയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വിവാദങ്ങള്‍ പ്രചരിച്ചിരുന്നു. മലയാളി പ്രയോഗത്തിന് മുന്നിലുള്ള താരത്തിന്‍രെ പ്രതികരണവും വിവാദമായിരിക്കുകയാണ്.

നായകനുമായി വഴക്കുണ്ടാക്കി

നായകനുമായി വഴക്കുണ്ടാക്കി

മലയാളത്തിന് പിന്നാലെ തെലുങ്കിലും താരം സാന്നിധ്യം അറിയിച്ചിരുന്നു. നായികയായെത്തിയ ഫിദ മികച്ച വിജയം നേടിയിരുന്നു. ഇതിന് ശേഷമുള്ള ചിത്രത്തില്‍ അഭിനയിക്കുന്നതിനിടയിലാണ് നായകനായ നാനിയുമായി സായി വഴക്കിട്ടത്. പിന്നീട് താരം നായകനോട് ക്ഷമ ചോദിച്ചിരുന്നു.

ചിത്രീകരണം നിന്നുപോവുമെന്ന അവസ്ഥ

ചിത്രീകരണം നിന്നുപോവുമെന്ന അവസ്ഥ

നാനിയുമായുള്ള വഴക്കിനെത്തുടര്‍ന്ന് ചിത്രീകരണം തന്നെ അവസാനിക്കുകയാണെന്നുള്ള അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരുന്നു. പിന്നീട് താരം ക്ഷമ ചോദിക്കുകയും നാനി തിരിച്ചു വരികയും ചെയ്തപ്പോഴാണ് ചിത്രീകരണം പുനരാരംഭിച്ചത്.

ചുംബനരംഗങ്ങളില്‍ അഭിനയിക്കില്ല

ചുംബനരംഗങ്ങളില്‍ അഭിനയിക്കില്ല

സിനിമകള്‍ സ്വീകരിക്കുന്നതിന് മുന്‍പേ തന്നെ തന്റെ നിബന്ധനകള്‍ താരം അണിയറപ്രവര്‍ത്തകരെ കൃത്യമായി അറിയിക്കാറുണ്ട്. ഗാനരംഗങ്ങളിലും മറ്റും തകര്‍ത്ത് അഭിനയിക്കുന്ന താരം ചുംബനരംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് സംവിധായകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

 പ്രതിഫലത്തിന്റെ കാര്യത്തില്‍ ഏറെ മുന്നില്‍

പ്രതിഫലത്തിന്റെ കാര്യത്തില്‍ ഏറെ മുന്നില്‍

മലയാളത്തില്‍ നിന്നും തെലുങ്കിലേക്ക് പ്രവേശിച്ച താരം പ്രതിഫലത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ്. മറ്റ് നായികമാരെപ്പോലും അസൂയപ്പെടുത്തുന്ന തരത്തിലുള്ള പ്രതിഫലമാണ് താരം വാങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സൂപ്പര്‍താര ചിത്രങ്ങള്‍ ഒഴിവാക്കി

സൂപ്പര്‍താര ചിത്രങ്ങള്‍ ഒഴിവാക്കി

പ്രേമത്തിന് ശേഷം മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമായി നിരവധി അവസരങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്. എന്നാല്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ സെലക്ടീവായ താരം പല ചിത്രങ്ങളും വേണ്ടെന്ന് വെച്ചിരുന്നു.

വീണ്ടും വിവാദം

വീണ്ടും വിവാദം

തൊടുന്നതെല്ലാം വിവാദം എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. മലയാള സിനിമയിലൂടെ തുടക്കം കുറിച്ച് താരം മലയാളി എന്ന് സംബോധന ചെയ്തതില്‍ ഇത്രയധികം രോഷാകുലയാകേണ്ടതുണ്ടോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X