»   » പ്രേമം അന്താരാഷ്ട്ര ലെവലിലേക്ക് ഉയരുന്നു, ജോര്‍ജ്ജും കൂട്ടരും ഇനി ഫ്രഞ്ച് സംസാരിക്കും!!

പ്രേമം അന്താരാഷ്ട്ര ലെവലിലേക്ക് ഉയരുന്നു, ജോര്‍ജ്ജും കൂട്ടരും ഇനി ഫ്രഞ്ച് സംസാരിക്കും!!

Written By:
Subscribe to Filmibeat Malayalam

അതെ, കേട്ടത് സത്യമാണ്... കേരളക്കരയും തമിഴരുമെല്ലാം ഏറ്റെടുത്ത് വിജയിപ്പിച്ച പ്രേമം എന്ന മലയാള സിനിമ അന്താരാഷ്ട്ര നിലയിലേക്ക് ഉയരുന്നു. ചിത്രം ഫ്രഞ്ച് ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുന്നതായി വാര്‍ത്തകള്‍.

പ്രേമത്തിലെ സെലിന്‍ ആയി ആദ്യം പരിഗണിച്ചത് മഡോണയെ അല്ല, പിന്നെ ആരെ?


നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രം ഫ്രഞ്ചിലേക്ക് മൊഴിമാറ്റം നടത്താനായി പത്ത് ലക്ഷം രൂപയ്ക്ക് വിതരണത്തിനെടുത്തു എന്നാണ് കേള്‍ക്കുന്നത്.


premam

മലയാളത്തില്‍ പുതിയ ചരിത്രം എഴുതുകയാണ് പ്രേമം. തമിഴ് നാട്ടില്‍ 250 ല്‍ അധികം ദിവസം പ്രദര്‍ശനം നടത്തിയ ചിത്രം ഇപ്പോള്‍ തെലുങ്കില്‍ റീമേക്ക് ചെയ്തുകൊണ്ടിരിയ്ക്കുകയാണ്.


നിവിന്‍ പോളിയ്‌ക്കൊപ്പം സായി പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റിന്‍, ശബരീഷ്, കൃഷ്ണ ശങ്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.


ചിത്രം ഫ്രഞ്ച് ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും എന്നാണ് അറിയുന്നത്. ജോര്‍ജ്ജും കൂട്ടരും ഇനി ഫ്രഞ്ച് സംസാരിക്കും!!

English summary
The sensational hit ‘Premam’ directed by Alphonse Puthren is all set to go International. Yes, you read it right. As per the industry reports, the movie will be dubbed to French and the dubbing Rights of the movie has been bagged for a whopping sum of Rupees10 lakhs

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X