360 തിയേറ്ററുകളില്‍, തെലുങ്ക് പ്രേമത്തിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍ അറയണ്ടേ?
മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ പ്രേമം ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്തു. ആന്ധ്രയിലെയും തെലുങ്കാനയിലെയും 360 തിയേറ്ററുകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു വരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍ പുറത്ത് വിട്ടിരിക്കുന്നു. 2.38 കോടിയാണ് ചിത്രം ആദ്യ ദിവസം ബോക്‌സോഫീസില്‍ പിടിച്ചെത്തിയത്.

തെലുങ്കിലെ പ്രേമം
2015ല്‍ മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ അല്‍ഫോന്‍സ് പുത്രന്റെ പ്രേമം തെലുങ്കില്‍ സംവിധാനം ചെയ്തത് ചന്ദു മൊണ്ടേതിയാണ്.തെലുങ്ക് പ്രേക്ഷകരുടെ ടേസ്റ്റിന് അനുസരിച്ചാണ് ചിത്രം ഒരുക്കിയതെന്നാണ് വിലയിരുത്തല്‍.

യുഎസില്‍ നിന്ന്
യുഎസില്‍ നിന്ന് മാത്രമായി ചിത്രത്തിന് രണ്ട് ലക്ഷം ഡോളറാണ് ചിത്രത്തിന് ലഭിച്ചു.

കഥാപാത്രങ്ങള്‍
നാഗചൈതന്യ, അനുപമ പരമേശ്വരന്‍, ശ്രുതി ഹാസന്‍, മഡോണ സെബാസ്റ്റിയന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ട്രെയിലറില്‍ റെക്കോര്‍ഡ്
റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമായിരുന്നു. രണ്ട് മില്യണ്‍ ആളുകളാണ് ട്രെയിലര്‍ യൂട്യൂബിലൂടെ കണ്ടത്.


Click it and Unblock the Notifications