പ്രേമം വിവാദം; പ്രിയദര്‍ശന് പിന്തുണയുമായി ലിസി
വേര്‍പിരിഞ്ഞെങ്കിലും ഭര്‍ത്താവിനെ ആരെങ്കിലും കുറ്റപറയുന്നത് ഭാര്യമാര്‍ക്ക് സഹിക്കില്ല. പ്രേമത്തിനും അന്‍വര്‍ റഷീദിനും പിന്തുണയുമായി രംഗത്തെത്തിയ ലിസി, ഫോര്‍ ഫ്രെയിം സ്റ്റുഡിയോയെയോ, അതിന്റെ ഉടമസ്ഥനെയോ കുറ്റം പറയരുത് എന്നും പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ലിസി പ്രിയദര്‍ശന് പിന്തുണയുമായി എത്തിയിരിക്കുന്നത്. ലിസിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്ന് വായിക്കൂ...

പ്രേമം വിവാദം; പ്രിയദര്‍ശന് പിന്തുണയുമായി ലിസി
സപ്പോര്‍ട്ട് പ്രേമം, സപ്പോര്‍ട്ട് അന്‍വര്‍ റഷീദ് എന്ന ഹെഡ്ഡിങോടു കൂടെയാണ് ലിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

പ്രേമം വിവാദം; പ്രിയദര്‍ശന് പിന്തുണയുമായി ലിസി
പ്രേമം എന്ന സിനിമ ഞാനും കണ്ടിട്ടുണ്ട്. രാജാവിന്റെ മകന്‍ എന്ന ചിത്രത്തെ പോലെ മലയാള സിനിമാ ചരിത്രത്തില്‍ ഒരു ഗെയിം ചെയ്ഞ്ച് കൊണ്ടുവന്ന ചിത്രമാണ് പ്രേമമെന്ന് ലിസി പറയുന്നു

പ്രേമം വിവാദം; പ്രിയദര്‍ശന് പിന്തുണയുമായി ലിസി
ഞാനും ഒരു നിര്‍മാതാവായിരുന്നു. ആ നിലയില്‍ അന്‍വര്‍ റഷിദിനെ മനസ്സിലാക്കാനും അദ്ദേഹത്തിനെ വേദനകളറിയാനും എനിക്ക് കഴിയും. അതുകൊണ്ട് തന്നെ പൈറസിക്കെതിരെ അദ്ദേഹത്തിന് പൂര്‍ണ പിന്തുണയും അറിയിക്കുന്നു

പ്രേമം വിവാദം; പ്രിയദര്‍ശന് പിന്തുണയുമായി ലിസി
ഇത് വെറും അന്‍വര്‍ റഷീദിന്റെ മാത്രം പ്രശ്‌നമല്ല. ഫിലിം ഇന്റസ്ട്രിയുടെ തന്നെ പ്രശ്‌നമാണ്.

പ്രേമം വിവാദം; പ്രിയദര്‍ശന് പിന്തുണയുമായി ലിസി
ഇങ്ങനെയൊക്കെയാണെങ്കിലും മറ്റൊരു വ്യക്തപരമായ കാര്യമുണ്ട്. ഫോര്‍ ഫ്രെയിം സ്റ്റുഡിയോയുടെ പേര് ഇതുമായി ബന്ധപ്പെട്ട് പറഞ്ഞു കേള്‍ക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായുള്ള ഒരു വ്യക്തിയുടെ പ്രയത്‌നത്തിന്റെ ഫലമാണ് ഫോര്‍ഫ്രെയിം. ഇതുപോലൊരു പ്രവൃത്തി ആ സ്റ്റുഡിയോയുടെ ഭാഗത്തുനിന്നുണ്ടാവില്ലെന്ന് എനിക്ക് തീര്‍ത്തു പറയാന്‍ സാധിക്കും- ലിസി പറയുന്നു

പ്രേമം വിവാദം; പ്രിയദര്‍ശന് പിന്തുണയുമായി ലിസി
കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ ഫോര്‍ഫ്രെയിം സ്റ്റുഡിയോയുമായി ഒരു ബന്ധവുമില്ല. എന്നാല്‍ അവിടെയുള്ള സ്റ്റാഫുകളെയെല്ലാം എനിക്കറിയാം. അവരാരും ഇങ്ങനെ ഒരു പ്രവൃത്തി ചെയ്യില്ല. പ്രേമം ലിക്ക് ചെയ്യിപ്പിച്ചതിന് പിന്നിലാരായിരുന്നാലും അവര്‍ പിടിക്കപ്പെടണം എന്നു പറഞ്ഞുകൊണ്ടാണ് ലിസിയുടെ പോസ്റ്റ് അവസാനിക്കുന്നത്.


Click it and Unblock the Notifications