ചിങ്ങത്തില്‍ അല്‍ഫോന്‍സ് പുത്രന് ശുഭമൂഹൂര്‍ത്തം
പ്രേമത്തിന് ശേഷം അല്‍ഫോന്‍സ് പുത്രനെ തേടി ശുഭമുഹൂര്‍ത്തം എത്തിയിരിക്കുകയാണ്. എന്താണന്നല്ലേ? ഈ വരുന്ന ചിങ്ങമാസത്തില്‍ അല്‍ഫോന്‍സ് വിവാഹിതനാവുകയാണ്. പ്രമുഖ നിര്‍മ്മാതാവിന്റെ മകളാണ് വധു. ജൂലൈയിലാണ് വിവാഹ നിശ്ചയം തീരുമാനിച്ചിരിക്കുന്നത്. ചെന്നൈയില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. അതിന് ശേഷം വീട്ടുക്കാരും തമ്മില്‍ വിവാഹം ആലോചിച്ച് തീരുമാനിക്കുകയായിരുന്നു.
നേരം, പ്രേമം എന്നീ സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ അല്‍ഫോന്‍സ് പുത്രന്‍ എര്‍ണാകുളം ജില്ലയിലെ ആലുവയിലാണ് ജനിച്ചത്. ഊട്ടിയിലെ ലവ് ഡേല്‍ സ്‌കൂളില്‍ നിന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസം നേടുന്നത്.അതിന്‌ശേഷം ചെന്നൈയിലെ എസ് എ ഇ കോളേജില്‍ ഡിജിറ്റല്‍ ഫിലിം മേക്കിങ് പോകുകയായിരുന്നു.

കുട്ടിക്കാലത്തെ തുടങ്ങിയ അല്‍ഫോന്‍സ് പുത്രന്റെ സിനിമയോടുള്ള അഭിനിവേശം, നേരം ദി എയ്ഞ്ചല്‍ തുടങ്ങിയ ഹൃസ്വചിത്രങ്ങളിലൂടെയാണ് സിനിമാ ലോകത്തിലേക്ക് എത്തിക്കുന്നത്. ഹൃസ്വചിത്രങ്ങള്‍ കൂടാതെ മ്യൂസിക്കല്‍ ആല്‍ബങ്ങളും അല്‍ഫോന്‍സ് പുത്രന്‍ ചെയ്തിട്ടുണ്ട്.
പുതിയതായി റിലീസ് ചെയ്ത അല്‍ഫോന്‍സ് പുത്രന്റെ രണ്ടാമത്തെ ചിത്രമാണ് പ്രേമം. നിവിന്‍ പോളി കൂട്ടുക്കെട്ടില്‍ പിറന്ന പ്രേമം സിനിമ വമ്പന്‍ വിജയം തന്നെയായിരുന്നു നേടിക്കൊടുത്തത്.


Click it and Unblock the Notifications











