»   » രജനീകാന്തിന്റെ ചിത്രം വേണ്ടന്ന് വെച്ച് അല്‍ഫോന്‍സ് പുത്രന്‍

രജനീകാന്തിന്റെ ചിത്രം വേണ്ടന്ന് വെച്ച് അല്‍ഫോന്‍സ് പുത്രന്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

പ്രേമത്തിന്റെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന് അടുത്തിടെ ലഭിച്ച രജനികാന്ത് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യാനുള്ള ഓഫര്‍ വേണ്ടന്ന് വച്ചു. എന്നാല്‍ രജനീകാന്തിന്റെ മകള്‍ സൗന്ദര്യ രജനികാന്താണ് തന്റെ അച്ഛനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യണമെന്ന ആവശ്യവുമായി അല്‍ഫോന്‍സ് പുത്രനെ സമീപിച്ചത്.

അല്‍ഫോന്‍സ് പുത്രന്റെ രണ്ട് സിനിമകള്‍ കണ്ടിട്ടുണ്ടെന്നും അവ തനിക്ക് ഇഷ്ടമായെന്നും സൗന്ദര്യ പറഞ്ഞു. അതുക്കൊണ്ട് തന്നെ തന്റെ അച്ഛന് വേണ്ടി പുതിയ ഒരു തിരക്കഥ ഒരുക്കി തരണമെന്നും സൗന്ദര്യ ആവശ്യപ്പെട്ടു.

alphonse-puthran

എന്നാല്‍ സൂപ്പര്‍താരങ്ങളെ വച്ച് സിനിമ ചെയ്യാന്‍ ഇപ്പോള്‍ താന്‍ തയ്യാറല്ലെന്നും അല്‍ഫോന്‍സ് പുത്രന്‍ അറിയിച്ചു. അതിനുള്ള പക്കുത തനിക്ക് വന്നിട്ടില്ലെന്നും, സാധരണ ബഡ്ജറ്റിലുള്ള സിനിമകളും സിമ്പിളായ സിനിമകളുമാണ് താന്‍ ചെയ്യുകയുള്ളുവെന്നും അല്‍ഫോന്‍സ് പറഞ്ഞു.

രഞ്ജിത്ത് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലാണ് രജനികാന്ത് ഇനി അഭിനയിക്കാന്‍ പോകുന്നത്. നേരം എന്ന ചിത്രത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ രണ്ടാമതായി നിര്‍മ്മിച്ച ചിത്രമാണ് പ്രേമം. ചിത്രം വന്‍ഹിറ്റായിരുന്നു.

English summary
Premam director Alphonse Putharen has reportedly denied the offer for now.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam