മറഡോണയ്ക്ക് പകരം മഡോണയ്ക്ക് വിട, ട്രോളും പരിഹാസവും ശരിയല്ലെന്ന് വിമര്‍ശനങ്ങള്‍
ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗത്തെക്കുറിച്ച് അറിഞ്ഞതിന്റെ നടുക്കത്തിലായിരുന്നു ആരാധകര്‍. കായികലോകത്തെ ഒന്നടങ്കം കരയിപ്പിച്ചായിരുന്നു അദ്ദേഹം വിടവാങ്ങിയത്. ബുധനാഴ്ച രാത്രിയായിരുന്നു ഈ ദു:ഖവാര്‍ത്ത എത്തിയത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു അദ്ദേഹം. ഇതിനെത്തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു. ടിഗ്രയിലെ സ്വവസതിയില്‍ വെച്ചായിരുന്നു വിയോഗം. സിനിമാതാരങ്ങളും മഡോണയെ അനുസ്മരിച്ച് എത്തിയിരുന്നു. താരങ്ങളുടെ പോസ്റ്റുകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
മറഡോണയക്ക് ആദരാഞ്ജലി നേര്‍ന്നുള്ള പോസ്റ്റുകള്‍ വൈറലായി മാറുന്നതിനിടയിലായിരുന്നു മഡോണ സെബാസ്റ്റിയന്റെ പേജിലും ഇത്തരത്തിലുള്ള കമന്റുകള്‍ വന്നത്. ഇതിന് പിന്നാലെയായി ട്രോളര്‍മാരും സജീവമാവുകയായിരുന്നു. മഡോണയുടെ ഫോട്ടോ വെച്ചുള്ള വാട്‌സാപ് സ്റ്റാറ്റസുകളും പ്രചരിക്കുന്നുണ്ട്. നിമിഷനേരം കൊണ്ടായിരുന്നു ഇത്തരത്തിലുള്ള പോസ്റ്റുകളും ട്രോളുകളും റൈവറലായി മാറിയത്. തലയില്‍ ചാണകം ആണെന്ന് കരുതി ദയവായി അത് തന്റെ പ്രൊഫൈലില്‍ കളയരുതെന്ന് പറഞ്ഞ് താരമെത്തിയെന്ന തരത്തിലുള്ള പോസ്റ്റുകളും വൈറലായി മാറിയിരുന്നു.

പ്രേമമെന്ന ചിത്രത്തിലൂടെയായിരുന്നു മഡോണയെ പ്രേക്ഷകര്‍ കണ്ടത്. സെലിനെന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. പ്രേമത്തിന് പിന്നാലെയായി അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല താരം. മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലും സജീവമാണ് ഈ നായിക. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ച് തുരന്നുപറഞ്ഞ് ഇടയ്ക്ക് മഡോണ എത്തിയിരുന്നു. ഡാഡി ചെറുപ്രായത്തില്‍ തന്നെ ഗ്രൗണ്ടിലൂടെ ഓടിക്കുമായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. അനിയത്തിയുമായുള്ള പ്രായവ്യത്യാസത്തെക്കുറിച്ച് പറഞ്ഞും താരമെത്തിയിരുന്നു. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞതിന് പിന്നാലെയായാണ് ട്രോളര്‍മാരും താരത്തിനെതിരെ തിരിഞ്ഞത്. ഇതിന് ശേഷമായി ട്രോളര്‍മാരുടെ പ്രിയതാരമായി മാറുകയായിരുന്നു മഡോണ.
Recommended Video
ട്രോളുകളും വിമര്‍ശനങ്ങളുമൊക്കെ പതിവാണെങ്കിലും ഇപ്പോഴത്തെ പോക്ക് ശരിയല്ലെന്ന് പറഞ്ഞായിരുന്നു ആരാധകരെത്തിയത്. മറഡോണയ്ക്ക് പകരം മഡോണയാക്കുന്നതിന് എന്തുകൊണ്ടാണെന്ന തരത്തിലുള്ള ചോദ്യങ്ങളുമായും ആരാധകരെത്തിയിരുന്നു. ഇത്തരത്തിലുള്ള ട്രോളുകള്‍ ആസ്വദിക്കുന്നവരുടെ മാനസികാവസ്ഥയെക്കുറിച്ച് പറഞ്ഞായിരുന്നു ചിലരെത്തിയത്. പൃഥ്വിരാജിന്റെ നായികയ്ക്ക് ആദരാഞ്ജലി നേര്‍ന്നും നേരത്തെ ചിലരെത്തിയത്. താനല്ല മരിച്ചതെന്ന് വ്യക്തമാക്കിയാണ് താരമെത്തിയത്. ഇതിന് ശേഷമായാണ് ആദരാഞ്ജലി പോ,്ഖ്ഖുകള്‍ നിര്‍ത്തിയത്.


Click it and Unblock the Notifications