പ്രേമത്തിലെ മലരിന്റെ ടാംഗോ നൃത്തവും സൂപ്പര്‍ഹിറ്റ്, കണ്ടുനോക്കൂ
ആല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലെ മലരിനോടാണ് ഇപ്പോള്‍ കേരളക്കരയ്ക്ക് പ്രേമം. അഭിനയത്തില്‍ മാത്രമല്ല, മലര്‍ എന്ന സായി പല്ലവി നൃത്തത്തിലും പ്രകത്ഭയാണ്. അങ്ങനെയുമല്ല, നൃത്തത്തിലൂടെയാണ് സായി പല്ലവി അഭിനയത്തിലെത്തിയത്.
തമിഴ്‌നാട്ടിലെ നീലഗിരി സ്വദേശിയായ ഡോക്ടര്‍ സായി പല്ലവി ജോര്‍ജയില്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ് ടെലിവിഷന്‍ ചാനലുകളിലെ ഡാന്‍സ് റിയാലിറ്റി ഷോകളില്‍ മിന്നുന്ന താരമായിരുന്നു സായി.

ദക്ഷിണേന്ത്യന്‍ ടെലിവിഷന്‍ ചാനലുകളിലെ ഡാന്‍സ് റിയാലിറ്റി ഷോകളില്‍ സായ് അവതരിപ്പിച്ച വീഡിയോകള്‍ ഇതിനകം തന്നെ സോഷ്യല്‍മീഡിയയില്‍ വന്‍തോതില്‍ ഷെയര്‍ ചെയ്തുതുടങ്ങി.
ജോര്‍ജ്ജിയയില്‍ രണ്ട് വര്‍ഷം മുമ്പ് നടന്ന ടാംഗോ ഫെസ്റ്റിവലില്‍ സായ് പല്ലവിയും അകാകി അവലിയാനിയും ചേര്‍ന്നവതരിപ്പിച്ച ടാംഗോ ഡാന്‍സ് കണ്ടവര്‍ക്ക് അവരുടെ നൃത്ത നൈപുണിയില്‍ രണ്ടഭിപ്രായമുണ്ടാകാനിടയില്ല. കണ്ടുനോക്കൂ


Click it and Unblock the Notifications