പ്രേമത്തിലെ മലര്‍ ഇനി ആസിഫ് അലിയുടെ നായിക?
പ്രേമത്തിലെ മലരായി എത്തിയ സായി പല്ലവിയുടെ രണ്ടാം വരവ് ആഗ്രഹിച്ച ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. നിവിന്റെ നായികയായി അരങ്ങേറ്റം കുറിച്ച സായി പല്ലവി വീണ്ടും വരുന്നു, ആസിഫ് അലിയുടെ നായികയായിട്ട്.
ആസിഫ് അലി ടൈറ്റില്‍ റോളിലെത്തുന്ന ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം അഥവാ ഇടി (ഐഡിഐ) എന്ന ചിത്രത്തില്‍ സായി പല്ലവി നായികയായെത്തുന്നു എന്നാണ് ലേറ്റസ്റ്റ് വാര്‍ത്ത. ബാംഗ്‌ളൂര്‍ ഡെയ്‌സ് ഫെയിം സജീദ് യാഹിയ, അരൂസ് ഇര്‍ഫാന്‍ എന്നിവരാണ് ചിത്രത്തിന്റെ സംവിധായകര്‍. രണ്ട് പേരുടെയും ആദ്യത്തെ സംവിധാന സംരംഭമാണ്.

പുതുമയുള്ള കഥാപാത്രങ്ങളാകും ചിത്രത്തിലുണ്ടാവുകയെന്നും വേറിട്ട് ആക്ഷന്‍ കോമഡിയാകുമെന്നും സംവിധായകര്‍ അവകാശപ്പെടുന്നു. സൈജു കുറുപ്പ്, ബാലു വര്‍ഗീസ്, ബിനീഷ് കോടിയേരി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്ന മറ്റ് അഭിനേതാക്കള്‍.
ആസിഫ് അലി ആദ്യമായി നിര്‍മിയ്ക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇടിയ്ക്കുണ്ട്. സെപ്റ്റംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിയ്ക്കുക. മംഗലാപുരത്തും കാസര്‍ഗോഡുമാണ് ചിത്രീകരണം. രാഹുല്‍ രാജാണ് സംഗീതം.


Click it and Unblock the Notifications











