»   » റിലീസ് സമയത്ത് പോലും ഇറങ്ങാത്ത പ്രേമത്തിന്റെ ട്രെയിലര്‍ ഇറങ്ങി, ആരിറക്കി?

റിലീസ് സമയത്ത് പോലും ഇറങ്ങാത്ത പ്രേമത്തിന്റെ ട്രെയിലര്‍ ഇറങ്ങി, ആരിറക്കി?

Posted By:
Subscribe to Filmibeat Malayalam

ഏറെ സസ്‌പെന്‍സുകള്‍ സൂക്ഷിച്ചിട്ടായിരുന്നു അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന ചിത്രം റിലീസ് ചെയ്തത്. അതുകൊണ്ട് തന്നെ ചിത്രത്തിന് ട്രെയിലറോ ടീസറോ ഉണ്ടായിരുന്നില്ല. റിലീസ് സമയത്ത് ഇല്ലാതിരുന്ന ട്രെയിലര്‍ ഇപ്പോള്‍ ഇതാ.

പക്ഷെ ഈ ട്രെയിലര്‍ എഡിറ്റ് ചെയ്തതോ റിലീസ് ചെയ്തതോ സിനിമയുടെ അണിറപ്രവര്‍ത്തകരല്ല. പ്രേമം സിനിമയുടെ ആരാധകനായ സിറിന്‍ ജോസഫ് എന്നയാളാണ്. ചിത്രത്തിന്റെ ഡിവിഡി പ്രിന്റില്‍ നിന്നാണ് ട്രെയിലര്‍ തയ്യാറാക്കിയത്.

premam-trailer

രണ്ടര മിനിട്ടോളം ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ചിത്രത്തിലെ രസകരമായ രംഗങ്ങളെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഥാപാത്രങ്ങളെല്ലാം വന്നു പോകുന്നു. പ്രേമത്തെ കുറിച്ചുള്ള അഭിപ്രായം ചോദിച്ച് തുടങ്ങുന്ന ട്രെയിലര്‍ അതിന്റെ ഉത്തരവുമായാണ് അവസാനിപ്പിക്കുന്നത്.

2015 മെയ് 22 ന് റിലീസ് ചെയ്ത ചിത്രം മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍. ചിത്രത്തിലെ നിവിന്റെ ഗെറ്റപ്പുകളും നായകമാരെയും പുറത്തുകാണിക്കാതിരിക്കാന്‍ വേണ്ടിയാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലര്‍ റിലീസ് ചെയ്യാതിരുന്നത്. ഇപ്പോള്‍ കാണൂ...

English summary
Fan made trailer of Premam to be released

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam