ചിത്രശലഭത്തെ പോലെ നിവിന്റെ പ്രേമം
നേരം എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പ്രേമത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. പ്രേമത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെതിരിയ്ക്കുന്നത്.
ഒരു ചിത്രശലഭിത്തെ പോലെയാവും പ്രേമം എന്ന സൂചന ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്നും ലഭിയ്ക്കുന്നു. ലോകസിനിമാ ചരിത്രത്തില്‍ പുതുമയൊന്നുമില്ലാത്ത രണ്ടാമത്തെ ചിത്രമെന്ന ടൈറ്റില്‍ ടാഗോടുകൂടിയാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിയ്ക്കുന്നത്. നേരമുള്‍പ്പടെ, അഞ്ചാന്‍, കാവ്യതലൈവ, ജില്ല, നെടുംചാല്‍ തുടങ്ങി ഒത്തിരി ശ്രദ്ധിക്കപ്പെട്ട തമിഴ് ചിത്രങ്ങളുടെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത ടോണി ജോണാണ് പ്രേമത്തിന്റെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്.

ഒത്തിരി സസ്പന്‍സോടുകൂടിയാണ് അല്‍ഫോണ്‍സും നിവിനും പ്രേമിക്കുന്നത്. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നിരിക്കിലും സിനിമാ പ്രേമികള്‍ ചൂഴ്ന്ന് നടത്തിയ അന്വേഷണത്തില്‍ ചിത്രത്തില്‍ നിവിനിന് മൂന്ന് നായികമാര്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. മൂന്ന് കാലഘട്ടത്തിന്റെ കഥയാണത്രെ ചിത്രം. നേരത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പ്രേമത്തിന് പിന്നിലെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞിട്ടുണ്ട്.
ചിത്രത്തിന് വേണ്ടി അല്‍ഫോണ്‍സ് ഒരു പ്രത്യേകതരം നൃത്തരംഗം ഒരുക്കുന്നുണ്ടത്രെ. ഈ നൃത്തരംഗം പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കുമെന്നാണ് അണിയറയിലെ സംസാരം. സംവിധായകന്‍ അന്‍വര്‍ റഷീദിന്റെ എന്റര്‍ടൈമെന്റ് ബാനറിന്റെ കീഴില്‍ അദ്ദേഹം തന്നെയാണ് പ്രേമം നിര്‍മിക്കുന്നത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സിലൂടെയാണ് അന്‍വര്‍ റഷീദ് നിര്‍മാണ രംഗത്തെത്തിയത്.


Click it and Unblock the Notifications