പ്രേമിക്കുന്നവര്‍ക്ക് ഇതാ പ്രേമത്തിലെ പാട്ട്; കേട്ട് നോക്കൂ
നേരം എന്ന ചിത്രത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രനും നിവിന്‍ പോളിയും ഒന്നിക്കുന്ന പ്രേമം എന്ന ചിത്രത്തിലെ ആദ്യ പാട്ട് റിലീസ് ചെയ്തു. ആലുവ പുഴയുടെ തീരത്ത് എന്ന് തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.
ശബരീശ് വര്‍മയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിയ്ക്കുന്നത് രാജേഷ് മുരുകേശനാണ്. വ്യത്യസ്തമായ ചിത്രീകരണം കൊണ്ടും നിവിന്‍ പോളിയുടെ സൗന്ദര്യം കൊണ്ടും ആകര്‍ഷണമാണ് ആദ്യ പാട്ട്.

നിവിന്‍ പോളിയ്ക്ക് പുറമെ അനുപമ പരമേശ്വരനും ഗാന രംഗത്ത് എത്തുന്നു. ആനന്ദ് സി ചന്ദ്രന്റെ ഛായാഗ്രഹണ മികവ് പാട്ടില്‍ നിന്നു തന്നെ വ്യക്തം. ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സ് നിര്‍മിയ്ക്കുന്ന ചിത്രമാണ് പ്രേമം.
ഒത്തിരി സസ്പന്‍സോടുകൂടിയാണ് അല്‍ഫോണ്‍സും നിവിനും പ്രേമിക്കുന്നത്. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നിരിക്കിലും സിനിമാ പ്രേമികള്‍ ചൂഴ്ന്ന് നടത്തിയ അന്വേഷണത്തില്‍ ചിത്രത്തില്‍ നിവിനിന് മൂന്ന് നായികമാര്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. മൂന്ന് കാലഘട്ടത്തിന്റെ കഥയാണത്രെ ചിത്രം.
നേരത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പ്രേമത്തിന് പിന്നിലെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞിട്ടുണ്ട്. ചിത്രത്തിന് വേണ്ടി അല്‍ഫോണ്‍സ് ഒരു പ്രത്യേകതരം നൃത്തരംഗം ഒരുക്കുന്നുണ്ടത്രെ. ഈ നൃത്തരംഗം പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കുമെന്നാണ് അണിയറയിലെ സംസാരം.


Click it and Unblock the Notifications