twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദൃശ്യത്തെയും ബാംഗ്ലൂര്‍ ഡെയ്‌സിനെയും കടത്തിവെട്ടി പ്രേമത്തിന്റെ കളക്ഷന്‍ മുന്നേറുന്നു

    By Aswathi
    |

    ബോക്‌സോഫീസ് കളക്ഷനില്‍ പുതിയ ചരിത്രം എഴുതി നിവിന്‍ പോളി നായകനായ പ്രേമം പ്രദര്‍ശനം തുടരുന്നു. ആദ്യ ആഴ്ചത്തെ റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ പ്രേമം, ഇതുവരെ ഉണ്ടായിരുന്ന ബാംഗ്ലൂര്‍ ഡെയ്‌സിന്റെയും ദൃശ്യത്തിന്റെയും കളക്ഷന്‍ റെക്കോഡുകള്‍ ഭേധിച്ചു.

    ആദ്യ ആഴ്ചയില്‍ തന്നെ പ്രേമം 10.3 കോടി രൂപ നേടിയെന്ന് പ്രശസ്ത ട്രെയ്ഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള അറിയിച്ചു. ആദ്യ ആഴ്ചയില്‍ ദൃശ്യം നേടിയത് 6.7 കോടിയായിരുന്നു. ബാംഗ്ലൂര്‍ ഡെയ് നേടിയതാകട്ടെ 8.5 കോടിയും. ഇതെനി പ്രേമത്തിന് പഴങ്കഥ.

    കേരളത്തിലാകെ മൊത്തം 75 തിയേറ്ററുകളിലാണ് മെയ് 29ന് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ട്രെയിഡ് അനലിസ്റ്റ് റിപ്പോര്‍ട്ടുകള്‍ പ്രകാര്യം ആദ്യ ദിവസം തന്നെ ചിത്രം 1.43 കോടി ഗ്രോസ് കളക്ഷന്‍ നേടിയിട്ടുണ്ടു.

    2015 ലെ ആദ്യത്തെ സൂപ്പര്‍ഹിറ്റ് ചിത്രമെന്ന വിശേഷണം ഇതിനോടകം പ്രേമത്തിന് ലഭിച്ചു കഴിഞ്ഞു. അടുത്തിടെ ഇത്രയേറെ പ്രേക്ഷകരിലേക്ക് ഇറങ്ങിച്ചെന്ന ചിത്രമുണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍.

    premam-bangalore-days-drshyam

    രണ്ട് ബിഗ്ബജറ്റ് ചിത്രങ്ങളോട് മത്സരിച്ചാണ് പ്രേമം ഈ വിജയം നേടിയതെന്നതും ശ്രദ്ധേയമാണ്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഇവിടെയും, തമിഴില്‍ സൂര്യയുടെ മാസും. ഇവിടെ എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തതും നിവിനാണ്. പ്രേമത്തിന്റെ ഒഴുക്കില്‍ സൂര്യയുടെ മസാല ചിത്രമായ മാസും ശ്യാമപ്രസാദിന്റെ ഇവിടെ എന്ന ക്രൈം ത്രില്ലറും ഒഴുകിപ്പോയി.

    English summary
    Premam, the Nivin Pauly starrer has already broken the box office collection records of blockbuster movies Drishyam and Bangalore Days, as it completes first week at the box office.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X