നിവിന്‍റെ പ്രേമം പൂത്തു തുടങ്ങി
നിവിന്റെ പ്രേമം പൂത്തു തുടങ്ങി. അല്‍ഫോണ്‍സ് പുത്രനാണ് നിവിന്‍റെ പ്രേമത്തിന് പിന്നില്‍. പ്രേമം പക്ഷേ ക്യമാറയ്ക്ക് മുന്നിലാണെന്ന് മാത്രം. അതേ നേരം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമം. നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകന്‍.
പ്രേമത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയ വിവരം അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. പ്രേമം പൂത്തു തുടങ്ങി എന്നാണ് അല്‍ഫോണ്‍സ് ഫേസ് ബുക്കില്‍ സ്റ്റാറ്റസ് ഇട്ടത്.

ഓം ശാന്തി ഓശാന സംവിധായകന്‍ ജൂഡ് ആന്റണി അല്‍ഫോണ്‍സിന്റെ പോസ്റ്റ് റീ പോസ്റ്റ് ചെയ്തു. തമിഴിലും മലയാളത്തിലുമായി അല്‍ഫോണ്‍സ് ഒരുക്കിയ നേരം ഹിറ്റായിരുന്നു. നിവിനും നസ്‌റിയയുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായത്.
യുവ എന്ന മ്യൂസിക് ആല്‍ബത്തിലെ നെഞ്ചോട് ചേര്‍ത്ത് എന്ന ഗാനത്തിലാണ് അല്‍ഫോണ്‍സിന് വേണ്ടി ആദ്യം നസ്‌റിയയും നിവിനും ഒന്നിച്ചത്. ആല്‍ബം ഹിറ്റായിരുന്നു. പ്രേമത്തില്‍ അല്‍ഫോണ്‍സിനൊപ്പമുള്ള നിവിന്റെ മൂന്നാം ഊഴമാണ് പ്രേമത്തില്‍. അന്‍വര്‍ റഷീദാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്.


Click it and Unblock the Notifications