പ്രേമം ചോര്‍ത്തിയത് ആരാണന്നോ?
ഒരു മാസത്തോളമായി പ്രേമം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിച്ചക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷണം ആരഭിച്ചിട്ട്. അങ്ങനെ അവസാനം ആന്റി പൈറസി സെല്‍ സിനിമ ചോര്‍ത്തിയ കേസിലെ മുഖ്യ പ്രതിയെ കുറിച്ച് വ്യക്തമായ സുചന ലഭിച്ചതായി അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് ശാസ്ത്രീയ പരിശോധനാഫലം പുറത്ത് വന്നാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്നും ആന്റി പൈറസി സെല്‍ എസ് പി പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു.

എന്നാല്‍ പ്രതിയാരാണന്ന് എസ് പി തുറന്ന് പറഞ്ഞിട്ടില്ല. കഴിഞ്ഞ നാലു ദിവസത്തിനിടെ നടന്ന ചോദ്യം ചെയ്യലിലാണ് മുഖ്യപ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞതെന്ന് പറയുന്നു. അഞ്ച് സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച തെളിവുകളുടെ ശാസ്ത്രീയ പരിശോധന ഫലം കാത്തിരിക്കുകയാണ് അന്വേഷണ സംഘം.
പ്രേമം ചോര്‍ന്നതുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിനെതിരെ പരാതികള്‍ ഉയര്‍ന്ന് തുടങ്ങിയിരുന്നു. അതിന് പിന്നാലെയാണ് ആന്റി പൈറസി സെല്‍ എസ് പി പ്രതീഷ് കുമാറിന് പ്രതിയെ കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചത്.


Click it and Unblock the Notifications