»   » പ്രേമം ചോര്‍ന്നതിന്റെ ഉറവിടം ഗണേഷ് കുമാര്‍ എങ്ങനെ അറിഞ്ഞു?

പ്രേമം ചോര്‍ന്നതിന്റെ ഉറവിടം ഗണേഷ് കുമാര്‍ എങ്ങനെ അറിഞ്ഞു?

Posted By: AkhilaKS
Subscribe to Filmibeat Malayalam

ദാ വന്നു ദേ പോയി എന്നു പറഞ്ഞ പോലെയാണ് വ്യാജന്‍ പ്രചരിക്കുന്ന സിനിമകളുടെ അവസ്ഥ. വലിയ മല പോലെ വന്ന അന്വേഷണ സംഘങ്ങള്‍ ഇപ്പോള്‍ എലി പോലെ ആയിരിക്കുകയാണ്.

എന്തായാലും വ്യാജന്‍ പ്രചരിക്കുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് താലപര്യം ഉണ്ടായില്ലങ്കിലും, വ്യാജന്‍ പ്രചരിക്കുന്നതിന്റെ ഉറവിടം അറിയാന്‍ മുന്‍ മന്ത്രി ഗണേഷ് കുമാറിന് മാത്രമേ ആഗ്രഹമുണ്ടായുള്ളു. അതു കൊണ്ട് തന്നെ പ്രേമത്തിന്റെ വ്യാജം ചോര്‍ന്നതിന്റെ ഉറവിടം ഗണേഷിന് കണ്ടെത്താനും കഴിഞ്ഞു.

gneshkumar

ഗണേഷ് കുമാറിന് അറിയാവുന്ന കാര്യങ്ങള്‍ ആന്റി പൈറസി സെല്ലിന് കൈമാറുമെന്നും ഗണേഷ് പറഞ്ഞിട്ടുണ്ട്. പ്രേമത്തിന്റെ വ്യാജന്‍ പ്രചരിക്കുന്നതില്‍ പലരും പല തെളിവുമായി രംഗത്ത് വന്നിരുന്നു. അതൊന്നും കാര്യമായ ഫലപ്രാപ്തിയില്‍ എത്തിയില്ല എന്നതാണ്.

സിനിമ വലിയ തിയറ്ററുകളില്‍ മതിയെന്ന നിലപാട് തനിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലന്നും ഗണേഷ് പറഞ്ഞു. നാട്ടിന്‍ പുറത്ത് കാര്‍ക്കും പുതിയ സിനിമകള്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും, പൈറസിയുടെ പേരില്‍ പാവപ്പെട്ട സിഡി കച്ചവടക്കാരെ ദ്രോഹിക്കുകയാണെന്നും ഗണേഷ് വ്യക്തമാക്കി.

English summary
Ex minister Ganesh strikes with a hard blow in the ongoing Premam leak out controversy. The ex-minister revealed that he knows the whereabouts of the culprits behind the leak out conspiracy. Ganesh Kumar affirmed that he knows the origin of the leak and has sufficient evidence to validate his claim.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam