അയ്യോ മലരിനെ കാണാനില്ല...
പ്രേമം , മലര്‍, എന്നു പറഞ്ഞു നടന്ന നമ്മുടെ ചെറുപ്പക്കാര്‍ കാത്തിരുന്നു വന്ന മലരിനെ കാണതായി. മലരേ നിന്നെ കാണാതിരുന്നാല്‍..എന്ന പാട്ടിന്റെ വരികളെപ്പോലെ തന്നെ വീഡിയോ ഗാനം പുറത്തിറങ്ങി രണ്ട് ദിവസത്തിനുള്ളില്‍ അപ്രത്യക്ഷമായി.
അന്‍വര്‍ റഷീദ് എന്റര്‍ടയ്‌മെന്റിന്റെ യുട്യൂബ് ചാനലില്‍ ആരാധകരുടെ തള്ളിക്കയറ്റത്തിനിടെയാണ് മലരിനെ കണാതെ പോയത്. ബ്ലാക്ക് ഔട്ടായ വീഡിയോയില്‍ ഈ പാട്ട് മ്യൂസിക് 24x7ന് അവകാശപ്പെട്ടതാണെന്നാണ് കാണിക്കുന്നത്.

ഒഫീഷ്യല്‍ വീഡിയോ കാണാനില്ലെന്ന് മാത്രം.എന്നാലും മറ്റ് പലരും അപ്‌ലോഡ് ചെയ്ത വീഡിയോ യുട്യൂബിലുണ്ട്. പ്രേമം പുറത്തിറങ്ങി മൂന്നാഴ്ച്ചകള്‍ക്ക് ശേഷമാണ് അന്‍വര്‍ റഷീദ് എന്റര്‍ടയ്‌മെന്റ് യുട്യൂബ് ചാനലില്‍ വീഡിയോ ഗാനം അപ്‌ലോഡ് ചെയ്തത്.
യൂട്യൂബ് ഈ വീഡിയോ നീക്കം ചെയ്തിരിക്കുന്നത്. ഇതേക്കുറിച്ച് അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റോ പ്രേമം സിനിമയുടെ അണിയറ പ്രവര്‍ത്തകരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications