കിച്ചുവില്‍ നിന്നും മമ്മുവിലേക്കുളള യാത്ര! കൃഷ്ണ ശങ്കറിന്റെ മേക്കോവര്‍ വൈറല്‍

By Prashant V R

നിവിന്‍ പോളിയുടെ നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് കൃഷ്ണശങ്കര്‍. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത രണ്ട് സിനിമകളിലും മികച്ച പ്രകടനമായിരുന്നു നടന്‍ കാഴ്ചവെച്ചത്. സഹനടനായുളള വേഷങ്ങളിലൂടെയാണ് കൃഷ്ണശങ്കര്‍ മലയാളത്തില്‍ തിളങ്ങിയത്. പത്തിലധികം സിനിമകളില്‍ അഭിനയിച്ച താരത്തിന്റെതായി മറിയം വന്ന് വിളക്കൂതി എന്ന ചിത്രമായിരുന്നു ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയത്. പിന്നാലെ അടുത്തിടെ തൊബാമ എന്ന ചിത്രം കൃഷ്ണശങ്കറിന്റെതായി ടിവിയിലൂടെയും പ്രേക്ഷകരിലേക്ക് എത്തിയിരുന്നു.

krishnashankar

തൊബാമയില്‍ സിജു വില്‍സണ്‍, ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് നടനും പ്രധാന വേഷത്തില്‍ എത്തിയത്. മൊഹസിന്‍ കാസിം സംവിധാനം ചെയ്ത തൊബാമയില്‍ മമ്മു എന്ന കഥാപാത്രമായിട്ടാണ് കൃഷ്ണശങ്കര്‍ അഭിനയിച്ചത്. സിനിമാ മോഹവുമായി ഓഡീഷനുകളില്‍ കയറിയിറങ്ങി നടക്കുന്ന ചെറുപ്പക്കാരനാണ് മമ്മൂ. അതേസമയം തൊബാമയ്ക്കായി ശരീരഭാരം കൂട്ടിയതിന്റെ ചിത്രങ്ങള്‍ നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

Recommended Video

CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam

കിച്ചുവില്‍ നിന്ന് മമ്മുവിലേക്ക്, 68 കിലോഗ്രാംസ് ടു 84 കിലോഗ്രാംസ് എന്ന ക്യാപ്ഷനോടെയാണ് കൃഷ്ണശങ്കര്‍ മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. തിയ്യേറ്ററുകളില്‍ ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രം മിനിസ്‌ക്രിനില്‍ എത്തിയപ്പോള്‍ മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. തിയ്യേറ്ററര്‍ റിലീസിന് പിന്നാലെ സിനിമ സംവിധായകന്‍ വീണ്ടും റീ എഡിറ്റ് ചെയ്തിരുന്നു. ഇത് പിന്നീട് എഷ്യാനെറ്റ് വാങ്ങുകയായിരുന്നു. ഒരിടവേളയ്ക്ക് ശേഷം പ്രേമത്തിലെ താരങ്ങള്‍ വീണ്ടും ഒന്നിച്ച സിനിമ കൂടിയായിരുന്നു തൊബാമ.

പുണ്യ എലിസബത്ത് നായികയായി എത്തിയ ചിത്രത്തില്‍ ശബരീഷ് വര്‍മ്മയും അഭിനയിച്ചിരുന്നു. തൊബാമയ്ക്ക് പുറമെ വളളീം തെറ്റി പുളളീം തെറ്റീ. മരുഭൂമിയിലെ ആന, ആദി, അളളു രാമേന്ദ്രന്‍, ലോ പോയിന്റ് തുടങ്ങിയ സിനിമകളിലും നടന്‍ അഭിനയിച്ചിരുന്നു. മലയാളത്തില്‍ ഹാസ്യത്തിന് പ്രാധാന്യമുളള വേഷങ്ങളിലാണ് കൃഷ്ണശങ്കര്‍ കൂടുതല്‍ തിളങ്ങിയത്. റെഡ് വൈന്‍ എന്ന ചിത്രത്തില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ചുകൊണ്ടായിരുന്നു കൃഷ്ണശങ്കര്‍ സിനിമയിലേക്ക് എത്തിയത്.

തുടര്‍ന്ന് നേരം എന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായി അഭിനയിച്ചു. കുഞ്ചാക്കോ ബോബനൊപ്പം ലോ പോയിന്റ് എന്ന ചിത്രത്തിലും പ്രധാന വേഷത്തില്‍ നടന്‍ എത്തിയിരുന്നു. പ്രേമത്തില്‍ നിവിന്‍ പോളിക്കൊപ്പം കോയ എന്ന കഥാപാത്രമായിട്ടാണ് കൃഷ്ണശങ്കര്‍ എത്തിയത്. പ്രേമത്തിന് പിന്നാലെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന നിവിന്‍ പോളി ചിത്രത്തിലും നടന്‍ അഭിനയിച്ചിരുന്നു.

Read more about: siju wilson
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X