പ്രേമം ലീക്കായത് സെന്‍സര്‍ ബോര്‍ഡില്‍ നിന്നെന്ന് പ്രിയന്‍,പ്രിയന്റെ ആരോപണം സ്റ്റുഡിയോയെ രക്ഷിക്കാന്‍

By Aswini

പ്രേമം സിനിമ ലീക്കായത് സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ നിന്നാണെന്ന് സംവിധായകനും പ്രേമം സിനിമയുടെ മിക്‌സിങ് നിര്‍വ്വഹിച്ച സ്റ്റുഡിയോയുടെ ഉടമയുമായ പ്രിയദര്‍ശന്‍. ഇക്കാര്യം ബോര്‍ഡ് ചെയര്‍മാന്റെ ശ്രദ്ധയില്‍ പെടുത്തിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് നേരിട്ട് വന്ന് അന്വേഷണം നടത്താമെന്ന ഉറപ്പ് നല്‍കിയെന്നും പ്രിയദര്‍ശന്‍ അറിയിച്ചു.

അതേ സമയം പ്രിയദര്‍ശന്റെ ആരോപണം തന്റെ സ്റ്റുഡിയെ രക്ഷിക്കാന്‍ വേണ്ടിയാണെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗവും സംവിധായകനുമായ വിജയകൃഷ്ണന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രിയദര്‍ശനെപ്പോലെ പരിചയസമ്പന്നനായ സംവിധായകന്‍ പറഞ്ഞത് ശുദ്ധ അസംബന്ധമാണ്. അന്വേഷണം സ്വന്തം സ്റ്റുഡിയോയെ കേന്ദ്രീകരിച്ചാകരുത് എന്ന നിര്‍ബന്ധത്താലാകും അദ്ദേഹം സെന്‍സര്‍ ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി പ്രസ്താവന നടത്തിയതെന്നും വിജയകൃഷ്ണന്‍ പറഞ്ഞു. തുടര്‍ന്ന് വായിക്കൂ...

പ്രിയദര്‍ശന്‍ പറയുന്നത്

പ്രേമം ലീക്കായത് സെന്‍സര്‍ ബോര്‍ഡില്‍ നിന്നെന്ന് പ്രിയന്‍, പ്രിയന്റെ ആരോപണം സ്റ്റുഡിയോയെ രക്ഷിക്കാന്‍

വ്യാജ സിഡി കാണുമ്പോള്‍ അതില്‍ സെന്‍സര്‍ എന്ന വാട്ടര്‍മാര്‍ക്ക് തെളിഞ്ഞുവരുന്നതു കാണാം. മിക്‌സിങ്ങിനു നല്‍കിയ പ്രിന്റായിരുന്നു ചോര്‍ന്നതെങ്കില്‍ അതില്‍ മിക്‌സിങ് എന്നു കാണുമായിരുന്നു. ഡബ്ബിങ് സമയത്തു ചോര്‍ന്നതായിരുന്നുവെങ്കില്‍ ഡബ്ബിങ് എന്ന വാട്ടര്‍മാര്‍ക്ക് തെളിഞ്ഞുവരും.

സെന്‍സര്‍ ബോര്‍ഡില്‍ നിന്നു തന്നെ

പ്രേമം ലീക്കായത് സെന്‍സര്‍ ബോര്‍ഡില്‍ നിന്നെന്ന് പ്രിയന്‍, പ്രിയന്റെ ആരോപണം സ്റ്റുഡിയോയെ രക്ഷിക്കാന്‍

സെന്‍സര്‍ ബോര്‍ഡ് ഓഫിസില്‍ നിന്നു പടം ചോര്‍ന്നതു ഗുരുതര സംഭവമാണ്. ഇതിനെതിരെ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ കോടികള്‍ മുടക്കിയെടുക്കുന്ന സിനിമകള്‍ പുറത്ത് ആര്‍ക്കെങ്കിലും മറിച്ചുവില്‍ക്കുന്ന സാഹചര്യം നാളെ ഉണ്ടാകും. സിനിമാരംഗത്തെ പലരും വാസ്തവം അറിയാതെയാണു തന്നെ കുറ്റപ്പെടുത്തുന്നതെന്നും പ്രിയന്‍ പറഞ്ഞു.

സെന്‍സര്‍ ബോര്‍ഡിന്റെ പക്ഷം

പ്രേമം ലീക്കായത് സെന്‍സര്‍ ബോര്‍ഡില്‍ നിന്നെന്ന് പ്രിയന്‍, പ്രിയന്റെ ആരോപണം സ്റ്റുഡിയോയെ രക്ഷിക്കാന്‍

പ്രിയദര്‍ശനെപ്പോലെ പരിചയസമ്പന്നനായ സംവിധായകന്‍ പറഞ്ഞത് ശുദ്ധ അസംബന്ധമാണെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്. അന്വേഷണം സ്വന്തം സ്റ്റുഡിയോയെ കേന്ദ്രീകരിച്ചാകരുത് എന്ന നിര്‍ബന്ധത്താലാകും അദ്ദേഹം സെന്‍സര്‍ ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി പ്രസ്താവന നടത്തിയതെന്നും വിജയകൃഷ്ണന്‍ പറഞ്ഞു.

ഇതൊന്നും പ്രിയന് അറിയില്ലേ

പ്രേമം ലീക്കായത് സെന്‍സര്‍ ബോര്‍ഡില്‍ നിന്നെന്ന് പ്രിയന്‍, പ്രിയന്റെ ആരോപണം സ്റ്റുഡിയോയെ രക്ഷിക്കാന്‍

സെന്‍സര്‍ സ്‌ക്രിപ്റ്റ് എഴുതിയ ആള്‍, ചിത്രം ട്രിം ചെയ്ത സ്റ്റുഡിയോ എന്നിവടങ്ങളിലേക്കാണ് ആദ്യ കോപ്പിയുമായി പോയിട്ടുണ്ടാകുക. പറഞ്ഞു കേട്ടത് വച്ച് നോക്കിയാല്‍ സെന്റിംഗിനായി അന്‍വര്‍ റഷീദ് ആദ്യം കൊണ്ടുവന്ന കോപ്പിയാകും പുറത്തു പോയിട്ടുണ്ടാവുക. അത് എവിടെയാണെന്ന് അന്വേഷിച്ച് കണ്ടെത്തുക നിസാരമായ കാര്യമാണ്. ഇതൊന്നും അറിയാത്ത ആളല്ല പ്രിയദര്‍ശന്‍- വിജയകൃഷ്ണന്‍ പറഞ്ഞി

അന്വേഷണം വഴിതെറ്റിക്കുന്നു

പ്രേമം ലീക്കായത് സെന്‍സര്‍ ബോര്‍ഡില്‍ നിന്നെന്ന് പ്രിയന്‍, പ്രിയന്റെ ആരോപണം സ്റ്റുഡിയോയെ രക്ഷിക്കാന്‍

ആദ്യഘട്ടത്തില്‍ തന്നെ സ്വന്തം സ്റ്റുഡിയോ കേന്ദ്രീകരിച്ച് അന്വേഷണം നടക്കാതിരിക്കാന്‍ അന്വേഷണം വഴി തെറ്റിക്കാന്‍ വേണ്ടിയാണ് അദ്ദേഹം മറിച്ചുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് വിജയകൃഷ്ണന്‍ പറഞ്ഞു.

പ്രിയനോ ലാലോ ചെയ്‌തെന്ന് ഞങ്ങള്‍ പറഞ്ഞില്ല

പ്രേമം ലീക്കായത് സെന്‍സര്‍ ബോര്‍ഡില്‍ നിന്നെന്ന് പ്രിയന്‍, പ്രിയന്റെ ആരോപണം സ്റ്റുഡിയോയെ രക്ഷിക്കാന്‍

പ്രിയദര്‍ശനോ മോഹന്‍ലാലോ ഇതൊന്നും പകര്‍ത്തി കൊടുത്തെന്ന് ഞങ്ങളാരും ആരോപിക്കുന്നില്ല. അങ്ങനെ ചിന്തിക്കേണ്ട കാര്യവുമില്ല. എന്നാല്‍ പ്രിയദര്‍ശന്റെ ആരോപണം സ്വന്തം സ്റ്റുഡിയോയെ അന്വേഷണത്തിന്റെ ഭാഗമാക്കാതിരിക്കാന്‍ വേണ്ടി മാത്രമാണെന്നും വിജയകൃഷ്ണന്‍ പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X