twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്തുകൊണ്ട് ആരും പ്രേമം എന്നുവിളിച്ചില്ല

    By Nirmal Balakrishnan
    |

    പ്രേമം കണ്ടിറങ്ങുന്നവര്‍ക്കു ചോദിക്കാനുള്ള പ്രധാന ചോദ്യം ഇതാണ്- എന്തുകൊണ്ട് മലയാള സിനിമയില്‍ ഇതുവരെ ആരും ഇത്രയും നല്ലൊരു പേര് സിനിമയ്ക്കിട്ടില്ല! പ്രേമമൊഴികെ എല്ലാത്തരം പേരുകളും സിനിമയ്ക്കു വന്നിട്ടുണ്ട്. പ്രണയവും പ്രണയക്കാറ്റും പ്രണയകഥയുമെല്ലാം സിനിമയായിട്ടും പ്രേമം എന്ന വാക്കിടാന്‍ ആര്‍ക്കും തോന്നിയിരുന്നില്ല. മലയാളത്തില്‍ ഒത്തിരി പ്രേമ കഥകള്‍ ഹിറ്റായിട്ടുണ്ടെങ്കിലും അവയ്‌ക്കൊന്നും പ്രേമം എന്ന പേര് ആരും ഇട്ടിരുന്നില്ല.

    ആദ്യകാലത്തൊക്കെ പ്രേമം എന്നായിരുന്നു പറഞ്ഞിരുന്നതെങ്കില്‍ സിനിമക്കാരുടെ സ്ഥിരം പ്രേേയാഗം കാരണം പ്രേമത്തെ എല്ലാവരും പ്രണയം എന്നുവിളിക്കാന്‍ തുടങ്ങി. എന്നാല്‍ മനസ്സിനിമ്പം തോന്നുന്ന പ്രേമം എന്ന വാക്കിലേക്ക് മലയാളിയെ തിരികെ കൊണ്ടുവരികയായിരുന്നു നിവിന്‍ പോളിയും സംവിധായകനായ അല്‍ഫോണ്‍സ ് പുത്രനും. പ്രേമത്തിന്റെ സുഖവും ആവേശവുമെല്ലാം അറിയണമെങ്കില്‍ പ്രേമത്തെ പ്രേമം എന്നു തന്നെ വിളിക്കണം. പ്രണയം എന്നൊക്കെ പറയുമ്പോള്‍ ഏതോ അന്യമായവികാരമായിട്ടാണ് എല്ലാവര്‍ക്കും തോന്നാറുള്ളത്.

    premam-movie-review

    നിവിന്‍ പോളി അവതരിപ്പിക്കുന്ന ജോര്‍ജിന്റെ മൂന്നുകാലഘട്ടത്തിലെ പ്രേമമാണ് അല്‍ഫോണ്‍സ് പുത്രന്‍ സിനിമയില്‍ പറയുന്നത്. പ്‌ളസ് ടു, കോളജ്, കോളജിനു ശേഷം എന്നിങ്ങനെ മൂന്നു സമയത്തെ പ്രേമം. അത് ഗംഭീരമായി അവതരിപ്പിക്കാന്‍ നിവിന്‍ പോളിക്കു സാധിക്കുകയുംചെയ്തു. നിവിന്റെ നായികമാരും തങ്ങളുടെ ഭാഗം ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു. സായി പല്ലവി, അനുപമ എന്നിവരുടെ പ്രകടനമാണ് ഏറ്റവും എടുത്തുപറയേണ്ടത്.

    സാധാരണക്കാരുടെ ഭാഷയിലാണ് ജോര്‍ജും കാമുകിമാരൊക്കെ സംസാരിക്കുന്നത് എന്നതാണ് ചിത്രത്തെ യുവാക്കള്‍ ഏറ്റവും ഇഷ്ടപെടാന്‍ കാരണം. ഒരു കഥാപാത്രം പോലും സാഹിത്യത്തില്‍ സംസാരിക്കുന്നില്ല. സാധാരണ ജീവിതത്തിലെ സംഭാഷണങ്ങള്‍ മാത്രമേ ഇതിലുള്ളൂ. സംഭാഷണത്തേക്കാള്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത് സീനുകള്‍ക്കാണ്. സംഭാഷണമില്ലാതിരുന്നിട്ടും പ്രേക്ഷകരുമായി നന്നായിട്ട് സംവദിക്കുന്നതാണ് ഇതെല്ലാം.

    മലയാള സിനിമയെ അനാവശ്യ സംഭാഷണങ്ങളില്‍ നിന്നു കൂടിയാണ് അല്‍ഫോണ്‍സ് പുത്രന്‍ രക്ഷപ്പെടുത്തിയിരിക്കുന്നത്. മുന്‍പ് മലയാളത്തില്‍ എല്ലാവരും സംസാരിച്ചിരുന്നത് എം.ടി. വാസുദേവന്‍ നായര്‍ എഴുതുന്ന വള്ളുവനാടന്‍ ഭാഷയിലായിരുന്നു. കഥാപാത്രം കണ്ണൂരുകാരനോ തിരുവനന്തപുരത്തു കാരനോ ആയിരിക്കും. ഭാഷ വള്ളുവനാടനും. കോഴിക്കോടന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാമുക്കോയ വരെ വള്ളുവനാടന്‍ ഭാഷയില്‍ സംസാരിക്കുന്ന സിനിമകളുണ്ട്.

    മലയാള സിനിമയെ അനാവശ്യ കെട്ടുപാടില്‍ നിന്നു രക്ഷപ്പെടുത്താനും അല്‍ഫോണ്‍സ് പുത്രനു സാധിച്ചു.

    English summary
    Premam is a perfect light-hearted entertainer, which is just for entertainment, entertainment and entertainment.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X