പ്രേമം ഒരു ന്യൂ ജനറേഷന്‍ സിനിമയല്ല: ബാലചന്ദ്ര മേനോന്‍
റിലീസ് ചെയ്ത് നൂറ് ദിവസം പിന്നിട്ടിട്ടും പ്രേമം എന്ന ചിത്രത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. ചിത്രത്തിലെ പ്രശംസിച്ചതിനൊപ്പം പല കോണില്‍ നിന്നും വിമര്‍ശിച്ചവരില്‍ സിനിമാ താരങ്ങളുമുണ്ട്.
എന്നാല്‍ നടനും സംവിധായകനും തിരക്കഥാകൃത്തുമൊക്കെയായ ബാലചന്ദ്ര മേനോന് പ്രേമത്തെ വിമര്‍ശിക്കുന്നവരോട് യോജിക്കാന്‍ കഴിയില്ല. സിനിമ കണ്ട് വന്നപ്പോള്‍ തന്നെ അക്കാര്യം അദ്ദേഹം വ്യക്തമാക്കിയതാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവേ അക്കാര്യം വീണ്ടും ബാലചന്ദ്ര മേനോന്‍ അടിവരയിട്ടു പറയുന്നു.

പ്രേമം ഒരു ന്യൂ ജനറേഷന്‍ സിനിമയല്ല: ബാലചന്ദ്ര മേനോന്‍
പ്രേമം എന്ന സിനിമ ഒരിക്കലും ഒരു ന്യൂ ജനറേഷന്‍ കാറ്റഗറിയില്‍ പെടുത്താന്‍ കഴിയുന്നതല്ലെന്നാണ് ബാലചന്ദ്രമേനോന്റെ അഭിപ്രായം.

പ്രേമം ഒരു ന്യൂ ജനറേഷന്‍ സിനിമയല്ല: ബാലചന്ദ്ര മേനോന്‍
ടീച്ചറും വിദ്യാര്‍ത്ഥിയും തമ്മിലുള്ള പ്രേമത്തെ, പ്രേമം എന്ന സിനിമ പിന്തുണയ്ക്കുന്നില്ലെന്നും ബാല ചന്ദ്ര മേനോന്‍ വ്യക്തമാക്കുന്നു.

പ്രേമം ഒരു ന്യൂ ജനറേഷന്‍ സിനിമയല്ല: ബാലചന്ദ്ര മേനോന്‍
വര്‍ഷങ്ങള്‍ക്ക് മുമ്പ് ചമരം എന്ന ചിത്രത്തില്‍ ഭരതനും അധ്യാപിക - വിദ്യാര്‍ത്ഥി പ്രണയം പറഞ്ഞിട്ടുണ്ട്. പക്ഷെ ആ സിനിമയും അദ്ധ്യാപിക- വിദ്യാര്‍ത്ഥി പ്രണയത്തെ പ്രോത്സാഹിപ്പിക്കയല്ല. ആ പ്രണയം പാടില്ല എന്ന സന്ദേശമാണ് രണ്ട് ചിത്രങ്ങളും നല്‍കിയത്.

പ്രേമം ഒരു ന്യൂ ജനറേഷന്‍ സിനിമയല്ല: ബാലചന്ദ്ര മേനോന്‍
പ്രേമം എന്ന സിനിമയ എങ്ങിനെ വ്യത്യസ്തമാകുന്നു എന്ന് ചോദിച്ചാല്‍, ആ ആശയത്തെ എങ്ങിനെ അവതരിപ്പിച്ചു എന്നതിലാണെന്ന് ബാലചന്ദ്ര മേനോന്‍ പറയുന്നു.


Click it and Unblock the Notifications