»   » ആരാധകരുടെ അഭ്യര്‍ത്ഥന; തമിഴ്‌നാട്ടില്‍ വീണ്ടും പ്രേമം റിലീസ് ചെയ്യുന്നു

ആരാധകരുടെ അഭ്യര്‍ത്ഥന; തമിഴ്‌നാട്ടില്‍ വീണ്ടും പ്രേമം റിലീസ് ചെയ്യുന്നു

Written By:
Subscribe to Filmibeat Malayalam

ഈ വാര്‍ത്ത മലയാള സിനിമയെ പ്രേമിയ്ക്കുന്നവര്‍ക്ക് ഒരുപാട് അഭിമാനിക്കാനുള്ള ഒന്നാണ്. ആദ്യമായി ഒരു മലയാള സിനിമ വീണ്ടും പ്രദര്‍ശിപ്പിയ്ക്കണം എന്നാവശ്യപ്പെട്ട് ഒരുകൂട്ടും തമിഴ് സിനിമാ പ്രേമികള്‍ രംഗത്തെത്തി, അതെ പ്രേമത്തിന് വേണ്ടി.

250 ദിവസം ചെന്നൈയില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടര്‍ന്ന അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം കണ്ട് തമിഴ് പ്രേക്ഷകര്‍ക്ക് ഇനിയും കൊതി തീര്‍ന്നിട്ടില്ല. ചിത്രം വീണ്ടും പ്രദര്‍ശിപ്പിയ്ക്കണമെന്ന ആരാധകരുടെ അഭ്യര്‍ത്ഥന മാനിച്ച് മാര്‍ച്ച് 18 ന് ചിത്രം വീണ്ടും പ്രദര്‍ശനത്തിനെത്തുന്നതായി വാര്‍ത്തകള്‍.


premam

നിവിന്‍ പോളിയും അനുപമ പരമേശ്വരനും സായി പല്ലവിയും മഡോണ സെബാസ്റ്റിനുമൊക്കെ കേന്ദ്ര കഥാപാത്രമായി എത്തിയ പ്രേമം മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്താണ്. ദൃശ്യമാണ് മുന്നില്‍.


മലയാളത്തില്‍ പ്രേമം പുകില്‍ കെട്ടടങ്ങി മൊയ്തീനും ചാര്‍ലിയുമൊക്കെ വന്നെങ്കിലും തമിഴര്‍ ഇപ്പോഴും പ്രേമപ്പനിയില്‍ തന്നെയാണ്. വ്യാജപ്രിന്റുകള്‍ ഇറങ്ങിയത് ചിത്രത്തിന്റെ പ്രദര്‍ശനത്തെ കാര്യമായി ബാധിച്ചെങ്കിലും തമിഴര്‍ സിനിമയ്ക്ക് നല്ല പിന്തുണ നല്‍കി.

English summary
Premam was a super hit in Both Kerala and Tamil Nadu, it had a record run in Chennai and was widely accepted and appreciated by the audience. And now its creating another record by being the first Malayalam movie to be rereleased in Tamil Nadu Premam the Alphonse Puthran directorial is the second Biggest film in the Mollywood.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam