»   » നാഗ ചൈതന്യയെ കൊണ്ടും പ്രേമിപ്പിക്കാന്‍ മേരി എത്തിയിട്ടുണ്ടേ....

നാഗ ചൈതന്യയെ കൊണ്ടും പ്രേമിപ്പിക്കാന്‍ മേരി എത്തിയിട്ടുണ്ടേ....

Posted By:
Subscribe to Filmibeat Malayalam

നാഗ ചൈതന്യയെ കൊണ്ട് പ്രേമിപ്പിക്കാന്‍ മേരി തെലുങ്കിലുമെത്തി. പ്രേമം തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം തുടങ്ങാന്‍ ഇനി ദിനവസങ്ങള്‍ മാത്രം. മജ്‌നു എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു.

ജോര്‍ജ്ജും മലരും സെലിനും ഒക്കെ മാറിയെങ്കിലും മേരിയ്ക്ക് മാത്രം ഒരു മാറ്റവുമില്ല. അനുപമ പരമേശ്വരന്‍ തന്നെയാണ് ചിത്രത്തില്‍ ജോര്‍ജ്ജിന്റെ പ്ലസ്ടു കാരിയായ കാമുകി മേരിയായി എത്തുന്നത്. ചിത്രങ്ങള്‍ കാണാം, കഥാപാത്രങ്ങളെ പരിചയപ്പെടാം...

നാഗ ചൈതന്യയെ കൊണ്ടും പ്രേമിപ്പിക്കാന്‍ മേരി എത്തിയിട്ടുണ്ടേ....

ദേ മേരിയായി അഭിനയിക്കുന്ന അനുപമയും ജോര്‍ജ്ജായി എത്തുന്ന നാഗ ചൈതന്യയും

നാഗ ചൈതന്യയെ കൊണ്ടും പ്രേമിപ്പിക്കാന്‍ മേരി എത്തിയിട്ടുണ്ടേ....

സംവിധായകനൊപ്പം ടീം

നാഗ ചൈതന്യയെ കൊണ്ടും പ്രേമിപ്പിക്കാന്‍ മേരി എത്തിയിട്ടുണ്ടേ....

മലയാളത്തില്‍ പ്രേമം എന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രം തെലുങ്കില്‍ എത്തുമ്പോള്‍ മജ്‌നു എന്നാണ് പേരിട്ടിരിയ്ക്കുന്നത്.

നാഗ ചൈതന്യയെ കൊണ്ടും പ്രേമിപ്പിക്കാന്‍ മേരി എത്തിയിട്ടുണ്ടേ....

ചന്തൂ മൊണ്ടേതിയാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്

നാഗ ചൈതന്യയെ കൊണ്ടും പ്രേമിപ്പിക്കാന്‍ മേരി എത്തിയിട്ടുണ്ടേ....

നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജ്ജായി എത്തുന്നത് അകിനേനി നാഗ ചൈതന്യയാണ്. നിലവില്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ദ്വിഭാഷ ചിത്രത്തിന്റെ റിലീസിങ് തിരക്കിലാണ് ചൈതന്യ. തമിഴില്‍ അച്ചം എന്‍പത് മടമെടാ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ മഞ്ജിമ മോഹനാണ് നായിക

നാഗ ചൈതന്യയെ കൊണ്ടും പ്രേമിപ്പിക്കാന്‍ മേരി എത്തിയിട്ടുണ്ടേ....

പ്രേമത്തിന് ശേഷം അനുപമ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് മജ്‌നു. അതും ചിത്രത്തിന്റെ തെലുങ്ക് റീമേക്ക്. മജ്‌നു കൂടാതെ വേറെയും രണ്ട് ചിത്രങ്ങള്‍ അനുപമയ്ക്ക് തെലുങ്കിലുണ്ട്.

നാഗ ചൈതന്യയെ കൊണ്ടും പ്രേമിപ്പിക്കാന്‍ മേരി എത്തിയിട്ടുണ്ടേ....

പ്രേക്ഷക ശ്രദ്ധ നേടിയ മലര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന ശ്രുതി ഹസനാണ്. സായി പല്ലവിയാണ് മലയാളത്തില്‍ ഈ വേഷം ചെയ്തത്.

നാഗ ചൈതന്യയെ കൊണ്ടും പ്രേമിപ്പിക്കാന്‍ മേരി എത്തിയിട്ടുണ്ടേ....

അമൈറ ദസ്തറയാണ് ചിത്രത്തില്‍ ഒടുവില്‍ ജോര്‍ജ്ജിനെ സ്വന്തമാക്കുന്ന സെലിനായി എത്തുന്നത്. അനേകന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയാണ് അമൈറ. മഡോണ സെബാസ്റ്റിയനാണ് മലയാളത്തില്‍ സെലിനായത്

English summary
Premam remake Majnu is all set to kick start shoot in a few days

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam