സെന്‍സര്‍ കോപ്പി, കള്ള സിഡി, വ്യാജ പ്രിന്റ്, വാട്‌സാപ്പ് ക്ലിപ്പ്...തള്ളേ കലിപ്പ് തീരണില്ലല്ല..!!

By Aswini

പ്രേമം എന്ന ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതും ഇതേ തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മാതാവ് അന്‍വര്‍ റഷീദ് തനിക്ക് അംഗത്വമുള്ള സിനിമാ സംഘടനകളില്‍ നിന്നും രാജിവച്ചതുമാണ് ഇപ്പോള്‍ സിനിമാ ലോകത്തെ ചര്‍ച്ചാ വിഷയം. സെന്‍സര്‍ കോപ്പി എന്ന വാട്ടര്‍മാര്‍ക്കോടെ വന്ന പ്രിന്റുകള്‍ക്കെതിരെ സിനിമാ സംഘടനകള്‍ കാര്യമായ നടപടിയൊന്നും സ്വീകരിച്ചില്ല എന്നത് അന്‍വറിനെ രാജിക്ക് പ്രേരിപ്പിച്ചത്.

ചിത്രം ഹിറ്റായതിനൊപ്പം, ഒത്തിരി വിപത്തുകളെയും പ്രേമത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്തിനെയും ക്രിയേറ്റീവായി കാണുന്ന പ്രേമത്തിന്റെ അണിയറപ്രവര്‍ത്തകര്‍, ഇതിനെ ആസ്പദമാക്കി ഒരു പുതിയ പോസ്റ്റര്‍ ഇറക്കി. പൈറസി അവസാനിപ്പിക്കുക എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റര്‍. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കൂ...

ഇതാണ് പോസ്റ്റര്‍

സെന്‍സര്‍ കോപ്പി, കള്ള സിഡി, വ്യാജ പ്രിന്റ്, വാട്‌സാപ്പ് ക്ലിപ്പ്...തള്ളേ കലിപ്പ് തീരണില്ലല്ല..!!

ഇതാണ് പ്രേമത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇറക്കിയ പുതിയ പോസ്റ്റര്‍. സെന്‍സര്‍ കോപ്പി, കള്ള സിഡി, വ്യാജ പ്രിന്റ്, വാട്‌സാപ്പ് ക്ലിപ്പ്...തള്ളേ കലിപ്പ് തീരണില്ലല്ല..!! അല്‍ഫോണ്‍സ് പുത്രന്റെ ഫേസ്ബുക്ക് പേജിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

സെന്‍സര്‍ കോപ്പി

സെന്‍സര്‍ കോപ്പി, കള്ള സിഡി, വ്യാജ പ്രിന്റ്, വാട്‌സാപ്പ് ക്ലിപ്പ്...തള്ളേ കലിപ്പ് തീരണില്ലല്ല..!!

സെന്‍സര്‍ കോപ്പി എന്ന വാട്ടര്‍മാര്‍ക്കോടെ വന്ന പ്രിന്റുകള്‍ക്കെതിരെ സിനിമാ സംഘടനകള്‍ കാര്യമായ നടപടിയൊന്നും സ്വീകരിച്ചില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണ്. സിനിമാ നിര്‍മാതാവില്‍ നിന്നോ സെന്‍സര്‍ ബോര്‍ഡില്‍ നിന്നോ മാത്രമേ ഇത് ചോരുകയുള്ളൂ

ചോര്‍ന്നത് കാനഡയില്‍ നിന്നോ

സെന്‍സര്‍ കോപ്പി, കള്ള സിഡി, വ്യാജ പ്രിന്റ്, വാട്‌സാപ്പ് ക്ലിപ്പ്...തള്ളേ കലിപ്പ് തീരണില്ലല്ല..!!

സിനിമയുടെ സെന്‍സര്‍ പതിപ്പ് കാനഡയില്‍ നിന്നാണ് എത്തിയതെന്നാണ് ഒടുവില്‍ കേട്ട വാര്‍ത്ത. സൈബര്‍ സെല്ലാണ് വാര്‍ത്ത പുറത്തുവിട്ടത്.

കള്ള സീഡിയും വ്യാജ പ്രിന്റും

സെന്‍സര്‍ കോപ്പി, കള്ള സിഡി, വ്യാജ പ്രിന്റ്, വാട്‌സാപ്പ് ക്ലിപ്പ്...തള്ളേ കലിപ്പ് തീരണില്ലല്ല..!!

ചിത്രത്തിന്റെ തിയേറ്റര്‍ പ്രിന്റും കള്ള സീഡിയും ഇപ്പോള്‍ സുലഭമാണ്. മലപ്പുറത്തു റൈഡ് നടത്തിയതോടെയാണ് ഇക്കാര്യം വ്യക്തമായത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

വാട്‌സാപ്പ് ക്ലിപ്പ്

സെന്‍സര്‍ കോപ്പി, കള്ള സിഡി, വ്യാജ പ്രിന്റ്, വാട്‌സാപ്പ് ക്ലിപ്പ്...തള്ളേ കലിപ്പ് തീരണില്ലല്ല..!!

ചിത്രത്തിലെ രസകരമായ രംഗങ്ങള്‍ വാട്‌സാപ്പ് വഴിയും പ്രചരിക്കുന്നു. ചില വിദ്വാന്‍മാര്‍ ഇത് ഫേസ്ബുക്കിലും ഇട്ടിട്ടുണ്ട്.

അന്‍വര്‍ റഷീദിന്റെ രാജി

സെന്‍സര്‍ കോപ്പി, കള്ള സിഡി, വ്യാജ പ്രിന്റ്, വാട്‌സാപ്പ് ക്ലിപ്പ്...തള്ളേ കലിപ്പ് തീരണില്ലല്ല..!!

ഇത്രയൊക്കെ സംഭവിച്ചിട്ടും സിനിമാ സംഘടനകള്‍ വിഷയത്തില്‍ കാര്യമായ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ചാണ് തനിക്കംഗത്വമുള്ള സംഘടനകളില്‍ നിന്നും നിര്‍മാതാവ് അന്‍വര്‍ റഷീദ് രാജിവച്ചിരിക്കുന്നത്.

നിവിന്‍ പോളിയുടെ കഷ്ടം

സെന്‍സര്‍ കോപ്പി, കള്ള സിഡി, വ്യാജ പ്രിന്റ്, വാട്‌സാപ്പ് ക്ലിപ്പ്...തള്ളേ കലിപ്പ് തീരണില്ലല്ല..!!

സിനിമയുടെ വ്യാജ പ്രിന്റുകള്‍ പ്രചരിക്കുന്നത് നിവിന്‍ പോളിയ്ക്കും ദോഷമാണ്. അതിനുമപ്പുറം, പ്രേമം ഹിറ്റായതോടെ നിവിന്‍ പോളിയ്ക്ക് മറ്റൊരു തരത്തിലും വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. നിവിന്‍ പോളിയെ മോഹന്‍ലാലുമായി ഉപമിച്ചതും പ്രതിഫലത്തെ ചൊല്ലിയുള്ള ഗോസിപ്പുമൊക്കെ അതില്‍ പ്രധാനമാണ്. ചിലര്‍ നിവിന്‍ ടൈപ്പ് കാസ്റ്റ്‌ചെയ്യപ്പെടുന്നു എന്ന തലത്തില്‍ വിമര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X