പ്രേമം തമിഴിലെന്നത് വെറും കിംവദി മാത്രം

By Aswini

നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. നിവിന്‍ അവതരിപ്പിച്ച വേഷത്തില്‍ ധനുഷെത്തുമ്പോള്‍, സായി പല്ലവി മലരായി തന്നെ അഭിനയിക്കും എന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ ഇത് സംബന്ധിച്ച് വന്ന വാര്‍ത്തകളെല്ലാം വെറും കിംവദികള്‍ മാത്രമാണെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. അങ്ങനെ എന്തോ സംസാരം നടന്നിരുന്നു എന്നത് വാസ്തവമാണ്. പക്ഷെ ചിത്രം റീമേക്ക് ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചില്ലെന്നാണ് സിനിമയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. തുടര്‍ന്ന് വായിക്കൂ...

റീമേക്ക്

പ്രേമം തമിഴിലെന്നത് വെറും കിംവദി മാത്രം

അടുത്തിടെ മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ഹൗ ഓള്‍ഡ് ആര്‍ യു, ദൃശ്യം, ബാംഗ്ലൂര്‍ ഡെയ്‌സ് തുടങ്ങിയ ചിത്രങ്ങള്‍ തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു, ചിലത് ചെയ്തുകൊണ്ടിരിക്കുന്നു. അതിനിടയിലാണ് പ്രേമവും റീമേക്ക് ചെയ്യുന്നു എന്ന വാര്‍ത്ത വന്നത്.

ധനുഷ് നായകന്‍

പ്രേമം തമിഴിലെന്നത് വെറും കിംവദി മാത്രം

കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതില്‍ വളരെ ഫഌക്‌സിബളായ ധനുഷ്, നിവിന്‍ പോളി അവതരിപ്പിച്ച നായക വേഷം ചെയ്യും എന്നായിരുന്നു വാര്‍ത്തകള്‍.

നായിക

പ്രേമം തമിഴിലെന്നത് വെറും കിംവദി മാത്രം

മേരിയുടെയും (അനുപമ പരമേശ്വരന്‍) സെലിന്റെയും (മഡോണ സെബാസ്റ്റിന്‍) കാര്യത്തില്‍ തീരുമാമായില്ലെങ്കിലും മലരായി സായി പല്ലവി തന്നെ എത്തുമെന്നാണ് കേട്ടിരുന്നത്.

തെലുങ്കിലും

പ്രേമം തമിഴിലെന്നത് വെറും കിംവദി മാത്രം

തമിഴില്‍ മാത്രമല്ല, തെലുങ്കിലും ചിത്രം സംവിധാനം ചെയ്യുന്നു എന്ന് വാര്‍ത്തകളുണ്ടായി

സംവിധാനം

പ്രേമം തമിഴിലെന്നത് വെറും കിംവദി മാത്രം

അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് ചിത്രം തമിഴിലും തെലുങ്കിലും ഒരുക്കുന്നത് എന്നായിരുന്നു വാര്‍ത്തകള്‍

ഒന്നുമില്ല, എല്ലാം കിംവദി

പ്രേമം തമിഴിലെന്നത് വെറും കിംവദി മാത്രം

എന്നാല്‍ ചിത്രം റീമേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകളെല്ലാം വെറും കിംവദികള്‍ മാത്രമാണെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. . അങ്ങനെ എന്തോ സംസാരം നടന്നിരുന്നു എന്നത് വാസ്തവമാണ്. പക്ഷെ ചിത്രം റീമേക്ക് ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചില്ലെന്നാണ് സിനിമയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X