വായി നോക്കികള്‍ക്ക് വേണ്ടി പ്രേമത്തിലെ രണ്ടാമത്തെ പാട്ട്; കേള്‍ക്കൂ
നേരം എന്ന ചിത്രത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രനും നിവിന്‍ പോളിയും ഒന്നിക്കുന്ന പ്രേമത്തിലെ രണ്ടാമത്തെ പാട്ട് റിലീസ് ചെയ്തു. വായി നോക്കികള്‍ക്ക് വേണ്ടിയുള്ളതാണ്, 'പതിവായി ഞാന്‍ അവളെ കാണാന്‍ പോവാറുണ്ടേ' എന്ന് തുടങ്ങുന്ന പാട്ട്.
നായികയുടെ പിന്നാലെ കുറേ പൂവലന്മാര്‍ നടക്കുന്നതാണ് പാട്ടിലെ രംഗം. ശബരീശ് വര്‍മയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിയ്ക്കുന്നത് രാജേഷ് മുരുകേശനാണ്. രാജേഷ് മുരുകേശനും ശബരീശ് വര്‍മയും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്.

അനുപമ പരമേശ്വരനാണ് ഈ ഗാന രംഗത്തും നിവിന്‍ പോളിയ്‌ക്കൊപ്പമെത്തുന്നത്. നേരത്തെ റിലീസ് ചെയ്ത 'ആലുവ പുഴയുടെ തീരത്ത്' എന്ന് തുടങ്ങുന്ന പാട്ടിനും യൂട്യൂബില്‍ മികച്ച സ്വീകരണം ലഭിച്ചിരുന്നു.
ആനന്ദ് സി ചന്ദ്രന്റെ ഛായാഗ്രഹണ മികവ് ഈ ഗാനരംഗത്തും മികച്ചു നില്‍ക്കുന്നു. ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സ് നിര്‍മിയ്ക്കുന്ന ചിത്രമാണ് പ്രേമം. നേരത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പ്രേമത്തിന് പിന്നിലും.


Click it and Unblock the Notifications