പ്രേമം അനുഗ്രഹമായത് ഇവര്‍ക്കാണ്! കൂട്ടുകെട്ടിലെത്തുന്നത് അഡാറ് ചിത്രം, മന്ദാകിനി മാറി മറിയം ആയി!!

നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായിരുന്നു പ്രേമം. പ്രേമത്തിലെ പ്രകടനത്തിലൂടെയായിരുന്നു നിവിന്‍ പോളിയുടെ കരിയര്‍ മാറി മറിഞ്ഞത്. നിവിന്റെ മാത്രമല്ല സിനിമയില്‍ അഭിനയിച്ച സഹതാരങ്ങള്‍ മുതല്‍ എല്ലാവരും കരിയറില്‍ വലിയ വിജയങ്ങളിലേക്കായിരുന്നു എത്തിയത്. ഇപ്പോള്‍ അതേ കൂട്ടുകെട്ടില്‍ മറ്റൊരു സിനിമ കൂടി വരികയാണ്.

ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെ പുറത്ത് വിട്ടിരുന്നു. മന്ദാകിനി എന്ന് പേരിടാന്‍ തീരുമാനിച്ചിരുന്നെങ്കിലും മറിയം വന്ന് വിളക്കൂതി എന്ന പേരിലാണ് സിനിമ വരുന്നത്. സിനിമയുടെ ഏറ്റവും പുതിയ വിശേഷങ്ങങ്ങിനെയാണ്.

പ്രേമത്തിലൂടെ

പ്രേമത്തിലൂടെ

അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തില്‍ നിവിന്‍ പോളിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാല്‍ ഒപ്പമുണ്ടായിരുന്ന മറ്റ് താരങ്ങള്‍ പ്രേക്ഷകരെ ഒത്തിരിയധികം സ്വാധീനിച്ചിരുന്നു. പ്രേമത്തിന് ശേഷം സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, അല്‍താഫ് എന്നിവര്‍ വീണ്ടുമൊന്നിക്കുകയാണ്. നവാഗതനായ ജെനിത് കാച്ചപിള്ളി സംവിധാനം ചെയ്യുന്ന മറിയം വന്ന് വിളക്കൂതി എന്ന സിനിമയിലൂടെയാണ് നാല് പേരും വീണ്ടുമെത്തുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നല്‍കുന്ന സൂചന അനുസരിച്ച് എല്ലാവരും ചിരിപ്പിക്കാനുള്ള വരവാണെന്നാണ് കരുതാം.

പുലിവാല്‍ പിടിച്ച പേര്

പുലിവാല്‍ പിടിച്ച പേര്


ആദ്യ സിനിമയുടെ പേര് കാരണം സംവിധായകന്‍ ജെനിത്ത് കുടുങ്ങിയിരുന്നു. മന്ദാകിനി എന്നായിരുന്നു ആദ്യം സിനിമയ്ക്ക് പേരിട്ടിരുന്നത്. എന്നാല്‍ ആസിഫ് അലിയുടെ അടുത്തിടെ റിലീസിനെത്തിയ മന്ദാരം എന്ന സിനിമയും ഡാകിനി എന്ന സിനിമയുടെയും പേരും മന്ദാകിനിയും തമ്മില്‍ പേരില്‍ സാമ്യമുള്ളതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് കാരണം. ഒടുവില്‍ മറിയം വന്ന് വിളക്കൂതി എന്ന പുതിയ പേരില്‍ എത്തിക്കുകയായിരുന്നു. മന്ദാകിനി എന്ന പേര് ആളുകള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയതിനാലും പേരിലെ പുതുമ നഷ്ടപ്പെട്ടതോടെയുമാണ് പുതിയൊരു പേര് കണ്ടെത്താന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചതെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

വീഡിയോ സന്ദേശം

ആദ്യ സിനിമ പുറത്തിറക്കാന്‍ പാടുപെടുന്ന ഒരു സംവിധായകന്‍, ഒരു ടീ ഷര്‍ട്ട് മാത്രമുള്ള അസിസ്റ്റന്റ് ഡയറക്ടര്‍, ഒരു സിനിമ ഒരു പേര് എന്നിങ്ങനെ ടൈറ്റില്‍ പുറത്ത് വിടുന്നതിന് മുന്‍പേ വീഡിയോയിലൂടെ മാറ്റത്തിനുള്ള കാരണം സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. മന്ദാകിനി എന്ന പേര് എല്ലാവര്‍ക്കും ആശയ കുഴപ്പമുണ്ടാക്കുകയായിരുന്നു. പേര് മാറ്റിയേ തീരുകയുള്ളുവെന്ന് തീരുമാനിക്കുകയായിരുന്നു. ഒടുവില്‍ രാജു മല്യത്ത് അവതരിപ്പിക്കുന്ന ഒരു ജെനിത് കാച്ചപ്പിള്ളി പടമാണെന്ന് വീഡിയോയില്‍ കാണിച്ചിരുന്നു. ഇതിന് ശേഷം ഫേസ്ബുക്കിലൂടെ ഫഹദ് ഫാസിലായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്.

ഒത്തിരി താരങ്ങള്‍

ഒത്തിരി താരങ്ങള്‍

സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, അല്‍താഫ് എന്നിവര്‍ക്കൊപ്പം ബൈജു ബേസില്‍ ജോസഫ്, സേതു ലക്ഷ്മി, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. രാജേഷ് ആഗസ്റ്റിനാണ് സിനിമ നിര്‍മ്മിക്കുന്നത്. സെഞ്ച്വറി ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുക. അങ്കമാലി ഡയറീസ്, ആമേന്‍ ന്നെീ സിനിമകളുടെ മ്യൂസിക് ഡയറക്ടറായ പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതവും പശ്ചാതല സംഗീതമൊരുക്കുന്നത്. ഇതിഹാസയുടെ ക്യാമറമാന്‍ സിനോജ് പി അയ്യപ്പനാണ് ക്യാമറ, ആര്‍ട് ഡയറക്ടര്‍ മനു ജഗതാണ്. ഒകെ കണ്‍മണി, ഗ്യാങ്സ്റ്റര്‍, ലസ്റ്റ് സ്‌റ്റോറിസ്, എന്നിവയുടെ ആനിമേഷന്‍ ചെയ്ത സ്റ്റുഡിയോ കോച്ചച്ചിയാണ് സിനിമയ്ക്ക് ആനിമേഷന്‍ ഒരുക്കുന്നത്.

മറിയാമ്മയുടെ കഥ

മറിയാമ്മയുടെ കഥ

നടി സേതു ലക്ഷ്മി തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി സിനിമയിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൈറ്റിലില്‍ സൂചിപ്പിച്ചിരിക്കുന്ന മറിയം അഥവ മറിയാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സേതുലക്ഷ്മി ആയിരിക്കും. സിദ്ധാര്‍ത്ഥ് ശിവ, ബൈജു, ബേസില്‍ ജോസഫ് എന്നിവരും സിനിമയിലുണ്ടാവുമെന്നാണ് സംവിധായകന്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X