»   » സൂക്ഷിച്ചു നോക്കിയേ, നാഗ ചൈതന്യയ്ക്ക് ജോര്‍ജ്ജാകാന്‍ കഴിയുമോ?

സൂക്ഷിച്ചു നോക്കിയേ, നാഗ ചൈതന്യയ്ക്ക് ജോര്‍ജ്ജാകാന്‍ കഴിയുമോ?

Posted By: AkhilaKS
Subscribe to Filmibeat Malayalam

മലയാളത്തില്‍ തരംഗം സൃഷ്ടിച്ച പ്രേമം തെലുങ്കിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്യുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. തമിഴില്‍ നിവിന്‍ പോളിയുടെ വേഷം അവതരിപ്പിക്കാന്‍ ഒരു മത്സരം തന്നെ നടന്നു. സൂര്യയും ധനുഷുമാണ് നിവിന്റെ വേഷം അവതരിപ്പിക്കാന്‍ തമിഴില്‍ തയ്യാറായിരിക്കുന്നത്. എന്നാല്‍ തമിഴില്‍ ആര് നിവിന്‍ പോളിയാകുമെന്നതില്‍ ഇതുവരെ തീരുമാനവുമായിട്ടില്ല.

തെലുങ്കില്‍ ഈ വക പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലാതെ നിവിന്‍ പോളിയുടെ വേഷം അവതരിപ്പിക്കാന്‍ നടന്‍ നാഗ ചൈതന്യയെ തെരഞ്ഞെടുത്തിരിക്കുകയാണ്. നിവിന്‍ പോളിയുടെ വേഷം അവതരിപ്പിക്കാന്‍ ചൈതന്യയ്ക്ക് എളുപ്പത്തില്‍ കഴിയുമെന്നാണ് തെലുങ്ക് സിനിമാ ലോകം പറയുന്നത്.

nagachaithanya-nivinpauly

തെലുങ്ക് ത്രില്ലര്‍ ചിത്രമായ കാര്‍ത്തികേയ സംവിധാനം ചെയ്ത ചാന്തു മൊണ്ടേതിയാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്. ഹാരിക ആന്റ് ഹാസിന്റെ ബാനറില്‍ എസ് രാധകൃഷ്ണയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല.

ഈ വര്‍ഷം അവസാനം ചിത്രം പുറത്തിറക്കാനാണ് തീരുമാനം. നാഗ ചൈതന്യ ഇപ്പോള്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ്. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിന് ശേഷമാണ് പുതിയ ചിത്രത്തിന്റെ വര്‍ക്ക് ആരംഭിക്കുകയുള്ളു.

English summary
Actor Naga Chaitanya will star in the yet-untitled Telugu remake of the latest Malayalam blockbuster Premam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam