യുവാക്കളെ ത്രില്ലടിപ്പിക്കുന്നു, കട്ട കാത്തിരിപ്പ്.. പ്രേമസൂത്രം രണ്ടാം ടീസര്‍!!

By Akhila Ks

ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന പ്രേമസൂത്രം എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. യുവാക്കളെ ത്രില്ലടിപ്പിക്കുന്ന ചിത്രത്തിലെ കിടിലന്‍ ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയാണ് രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങിയത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ആദ്യ ടീസറിനും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. യുവാക്കളെ ആകര്‍ഷിക്കുന്ന ഡയലോഗുകളായിരുന്നു ചിത്രത്തിന്റെ ആദ്യ ടീസറില്‍ ഉള്‍പ്പെടുത്തിയത്.

മുമ്പും മലയാള സിനിമയില്‍ പ്രണയ ചിത്രങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ പേരുകൊണ്ടും ഡയലോഗുകള്‍കൊണ്ടും പ്രേക്ഷകരുടെ മനം കവര്‍ന്നെടുക്കുന്നതാണ് ചിത്രത്തിന്റെ ആദ്യത്തെയും രണ്ടാമത്തെയും ടീസറുകള്‍. ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രത്തിന് ശേഷം ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമസൂത്രം. അണിയറയില്‍ ഒരുങ്ങുന്ന ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.

premasuthram

ബാലു വര്‍ഗീസ്, ചെമ്പന്‍ വിനോദ്, ലിജി മോള്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധര്‍മ്മജന്‍, സുധീര്‍ കരമന, വിഷ്ണു ഗോവിന്ദന്‍, ശ്രീജിത്ത് രവി, ശശാങ്കന്‍, വിജിലേഷ്, മുസ്തഫ, സുമേഷ്, വെട്ടുകിളി പ്രകാശ്, ബിറ്റോ ഡേവിസ്, കുഞ്ഞൂട്ടി, ചേതന്‍, അനുമോള്‍,അഞ്ജലി, ഉപാസന, മഞ്ജു മറിയം എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

അശോകന്‍ ചരവിലിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഒരു പഴയ കാലത്തെ ആസ്പദമാക്കിയായിരിക്കും ചിത്രം. കമലം ഫിലിംസിന്റെ ബാനറില്‍ ടിബി രഘുനാഥാണ് ചിത്രം നിര്‍മ്ിക്കുന്നത്. ഗോപീസുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.


More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X