twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിത്യഹരിതനായകന്റെ ഓര്‍മ്മയില്‍

    By Super
    |

    അലക്കിത്തേച്ച വസ്ത്രങ്ങളണിഞ്ഞ് മരംചുറ്റി പ്രേമങ്ങളുമായി നടക്കുന്ന റൊമാന്റിക് ഹീറോയെ മാത്രം നസീറില്‍ ദര്‍ശിച്ച വിമര്‍ശകരും ഉണ്ടായിരുന്നു. എന്നാല്‍ ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തന്‍ വേലായുധന്‍ മാത്രം മതി ഈ വിമര്‍ശകരുടെ വായടക്കാന്‍.

    വിമര്‍ശനത്തില്‍ ഒന്ന് ശരിയായിരുന്നു. 63 ാം വയസ്സിലും നസീര്‍ വളരെ ചുറുചുറുക്കുള്ള നടനായാണ് വെള്ളിത്തിരയില്‍ തിളങ്ങിനിന്നത്. ദീര്‍ഘകാലത്തെ സിനിമാ ജീവിതത്തില്‍ ശരീരത്തില്‍ യുവത്വം കാത്തുസൂക്ഷിക്കാന്‍ സാധിച്ച ഈ നടന് ലഭിച്ച അംഗീകാരമായിരുന്നു നിത്യഹരിതനായകന്‍ എന്ന പദവി. മലയാളത്തില്‍ ഒരു നടനും അവകാശപ്പെടാന്‍ കഴിയാത്ത ബഹുമതി.

    മിസ്റര്‍ ക്ലീന്‍

    ഒരു നായികയോടൊത്ത് നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച ബഹുമതിയും നസീറിന് അവകാശപ്പെട്ടതാണ്. എഴുപതുകളില്‍ നസീറും ഷീലയും അഭിനയിച്ച ചിത്രങ്ങള്‍ യുവാക്കളുടെയും കുടുംബപ്രേക്ഷകരുടെയും ആകര്‍ഷണമായിരുന്നു. ഉദയായുടെ കണ്ണപ്പനുണ്ണി ആയിരുന്നു ഈ ടീമിന്റെ നൂറാമതു ചിത്രം. 117 ചിത്രങ്ങളില്‍ നായികാനായകന്മാരായ ഈ ജോഡിയെക്കുറിച്ച് നിറം പിടിപ്പിച്ച കഥകള്‍ക്കും അന്ന് ക്ഷാമമുണ്ടായിരുന്നില്ല.

    എന്നാല്‍ സിനിമാ ഗോസിപ്പുകള്‍ക്കൊന്നും വഴങ്ങാത്ത വ്യക്തിത്വമായിരുന്നു നസീറിന്റേത്. അവസാന ചിത്രമായ ലാല്‍ അമേരിക്കയില്‍ എന്ന ചിത്രത്തില്‍ വരെ മിസ്റര്‍ ക്ലീന്‍ എന്ന ഇമേജ് കാത്തു സൂക്ഷിക്കാന്‍ നസീറിനു കഴിഞ്ഞിരുന്നു. ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച് നാല്പതു വര്‍ഷം സിനിമാരംഗത്തു നിറഞ്ഞു നിന്ന് അന്ത്യനിമിഷം വരെ വിവാദങ്ങള്‍ക്കതീതനായി നില്‍ക്കുക... ഇന്നത്തെ സിനിമാപ്രവര്‍ത്തകര്‍ക്ക് ചിന്തിക്കാന്‍ പോലും വിഷമമായ കാര്യം.

    മലയാള സിനിമക്ക് നല്‍കിയ സംഭാവനകളെ മാനിച്ച് നസീറിനെ കേന്ദ്രസര്‍ക്കാര്‍ പത്മഭൂഷണന്‍ ബഹുമതി നല്‍കി ആദരിച്ചു. കേരള സര്‍ക്കാരിന്റെ പ്രത്യേക പുരസ്കാരവും ലഭിച്ചു. രാഷ്ട്രീയം പരീക്ഷിച്ച ചുരുക്കം ചില മലയാള സിനിമാ പ്രവര്‍ത്തകരുടെ നിരയിലും പ്രേംനസീറിനു സ്ഥാനമുണ്ട്. കോണ്‍ഗ്രസില്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം.

    2

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X