ബാലഭാസ്കർ അബോധാവസ്ഥയിൽ!! കണ്ണീര് പൊഴിയിച്ച് ലക്ഷ്മി... പ്രാർത്ഥനയേടെ സുഹൃത്തുക്കൾ
ലക്ഷ്മി അപകടം നില തരണം ചെയ്തിരിക്കുകയാണ്
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരല ജനതയുടെ മുഴുവൻ പ്രാർത്ഥനയും വാഹനാപകടത്തിൽ പരിക്കേറ്റ വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റേയും കുടുംബത്തോടൊപ്പമാണ്. തൃശ്ശൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് ഭാര്യയ്ക്കും മകൾ ലക്ഷമിയ്ക്കുമൊപ്പം തിരുവനന്തപുത്തേയ്ക്ക് മടങ്ങി വരുമ്പോഴായിരുന്നു കേരള ജനതയെ മുഴുവൻ സങ്കടത്തിലാഴ്ത്തിയ ആ വലിയ ദുരന്തം നടന്നത്. രണ്ട് വയസ്സുള്ള മകൾ തേജസ്വനിയെ കാർ അപകടം അപ്പോൾ തന്നെ കാർന്ന് എടുക്കുകയായിരുന്നു.
കാറിൽ നിന്ന് പുറത്തെടുക്കുമ്പോൾ ബാലഭാസ്ക്കറിന്റേയും ഭാര്യ ലക്ഷമിയുടേയും ഡ്രൈവറിന്റേയും നില അതീവ ഗുരുതരമായിരന്നു. ശരീരത്തിന് ഗുരുതരമായ പരിക്കേറ്റ ഇവരെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ആശുപത്രിയിൽ നിന്ന് കുറച്ച് ആശ്വാസം നൽകുന്ന വാർത്തയാണ് പുറത്തു വരുന്നത്.

ആരോഗ്യ നിലയിൽ നേരിയ പുരോഗതി
വാഹനാപകടത്തിൽ പരുക്കേറ്റ സംഗീതഞ്ജൻ ബാലഭാസ്ക്കർ ഇപ്പോഴും ആബോധാവസ്ഥയിൽ തുടരുകയാണ്. എങ്കിലും അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉണ്ടെന്നും അടുത്ത വൃത്തങ്ങൾ അറിയിക്കുന്നുണ്ട്. കൂടാതെ ബാലഭാസ്ക്കറിന്റെ അച്ഛൻ ഇന്നലെ അടുത്തെത്തി വിളിച്ചപ്പോൾ ചെറുതായി കണ്ണ് തുറന്നെന്നും . എന്നാൽ രക്തസമ്മർദ്ദത്തിന്റെ അസന്തുലിതാവസ്ഥ ചികിത്സയെ ചെറിയ തോതിൽ ബാധിക്കുന്നുമുണ്ട്.

ലക്ഷ്മിയുടെ കണ്ണിൽ നിന്ന് കണ്ണൂനീർ
അതേ സമയം ഭാര്യ ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയിലും നേരിയ പുരോഗതിയുണ്ടെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ലക്ഷ്മി കണ്ണുകൾ തുറന്നതായും കണ്ണിൽ നിന്ന് കണ്ണുനീർ വന്നതായും അടുത്ത വൃത്തങ്ങൾ പറയുന്നുണ്ട്. ഇത് ആരോഗ്യനിലയിലുണ്ടായേരിയ പുരോഗതിയായിട്ടാണ് ആശുപത്രി അധികൃതർ വിലയിരുത്തുന്നത്. അതേസമയം ബാലഭാസ്കറിനെ വെന്റിലേറ്ററിൽ നിന്നും മാറ്റി എങ്കിലും ഇപ്പോഴും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.

നട്ടെലിനു പരുക്ക്
അപകടം നടക്കുമ്പോൾ കാറിന്റെ മുൻ സീറ്റിലായിരുന്നു ബാലഭസ്ക്കറും മകളും. ബാലഭാസ്ക്കറിന് നട്ടെല്ലിന് ഗുരുതരമായ പരിക്കേറ്റിരുന്നു. ആശുപത്രിയിൽ എത്തിയ ഉടൻ തന്നെ ശസ്ത്രക്രീയയ്ക്ക് വിധേയനാക്കിയിരുന്നു. രക്ത സമ്മർദം സാധാരണ നിലയിൽ ആകുന്നില്ലായിരുന്നു. ശ്വാസകോശത്തിന്റെ പ്രവർത്തനം ഇടയ്ക്കിടെ തടസ്സപ്പെടുന്നു. തുടർന്നായിരുന്നു അദ്ദേഹത്തെ വെന്റിലേറ്ററിലേയ്ക്ക് മാറ്റിയത്.

ലക്ഷ്മി അപകടനില തരണം ചെയ്ത
ലക്ഷ്മി അപകടം നില തരണം ചെയ്തിരിക്കുകയാണ്. ഇടയ്ക്കിടെ ഇവർക്ക് ബോധം തിരികെ ലഭിക്കുന്നുണ്ട്. കൂടൊതെ കാർ ഓടിച്ചിരുന്ന കുടുംബസുഹൃത്തായ അർജുന്റെ ആരോഗ്യ നില തൃപ്തികരണാണ്. തുടക്കിൽ അർജുന്റേയും ലക്ഷ്മിയുടേയും സ്ഥിതി ഗുരിതരമായിരുന്നു. ഇവരെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിരുന്നു.

പ്രാർത്ഥനയുമായി സുഹൃത്തുക്കൾ
ബാലഭാസ്ക്കറിനും ഭാര്യയ്ക്കു വേണ്ടി പ്രാർത്ഥനയുമായി സുഹൃത്തുക്കൾ. ഗായകൻ സങ്കർ മഹാദേവനും നടിയും നർത്തകിയുമായ ശോഭനയും ബാലഭാസ്ക്കറിനും ഭാര്യയ്ക്കും അനുശോചനവും പ്രാർതഥനയും അറിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു പ്രതികരണം. ‘ഞങ്ങളുടെ സൂപ്പർ ടാലന്റഡ് ബാലഭാസ്കറിനും ഭാര്യയ്ക്കും വേണ്ടി പ്രാർഥിക്കുന്നു. കാർ അപകടത്തെ തുടർന്നു ജീവിതത്തോട് മല്ലിടുന്ന രണ്ടുപേരും എത്രയും വേഗം സുഖം പ്രാപിക്കട്ടെ. രണ്ടുവയസ്സുകാരി തേജസ്വിനിയുടെ മരണം തകർത്തു കളഞ്ഞെന്നും ശങ്കർ മഹാദേവൻ ട്വീറ്റ് ചെയ്തു. ബാലഭാസ്കറുടെ മകളുടെ വിയോഗത്തിൽ അങ്ങേയറ്റം ദുഖമുണ്ട്. ഒരിക്കലും നികത്താനാവാത്ത നഷ്ടമാണത്. ആ വലിയ നഷ്ടം ഒരിക്കലും നികത്താനാവാത്തതാണ്. ആ വലിയ നഷ്ടത്തെ അതിജീവിക്കാനുളള കരുത്ത് ദൈവം അവർക്ക് നൽകട്ടെയെന്നും ശോഭനം ഫേസ്ബുക്കിൽ കുറിച്ചു. ഗായിക അമൃത സുരേഷ്സ വിധു പ്രതാപ്, ആർ ജെ കിടലൻ ഫിറോസ് എന്നിവരും പ്രാർത്ഥനയുമായി രംഗത്തെത്തിയിരുന്നു.


Click it and Unblock the Notifications