ജോണ്‍ ഡോണ്‍ ബോക്‌സ്‌കോയ്‌ക്കൊപ്പം പ്രേത വേട്ടയ്ക്കിറങ്ങാന്‍ അവസരം, പുതുമുഖങ്ങളെ തേടി രഞ്ജിത് ശങ്കര്‍

ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ രഞ്ജിത് ശങ്കര്‍-ജയസൂര്യ കൂട്ടുകെട്ടിലെ പുതിയ ചിത്ര പ്രഖ്യാപിച്ചിരിക്കുകയാണ്. ജയസൂര്യ ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന മെന്റലിസ്റ്റായി എത്തിയ പ്രേതം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായിട്ടാണ് ഇരുവരും ഇക്കുറി എത്തുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമായി എത്തിയ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ബോക്‌സ് ഓഫീസ് വിജയം നേടിയതിന് പിന്നാലെയാണ് മറ്റൊരു ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ഈ കൂട്ടുുകെട്ട് എത്തുന്നത്.

പ്രേതം 2വില്‍ ജയസൂര്യയ്‌ക്കൊപ്പം ഒരു പിടി പുതുമുഖങ്ങളേയും അവതരിപ്പിക്കുന്നുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള കാസ്റ്റിംഗ് കോള്‍ രഞ്ജിത് ശങ്കര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടു. 15നും 18നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കതും 20നും 35നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്കുമാണ് ചിത്രത്തില്‍ അവസരം. താല്പര്യമുള്ള ഫോട്ടോയും ബയോഡേറ്റയും [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം.

pretham2

ഡ്രീം,സ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഇവരുടെ തന്നെ വിതരണ കമ്പനിയായ പുണ്യാളന്‍ സിനിമാസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തോടെയാണ് രഞ്ജിത് ശങ്കര്‍ ജയസൂര്യ കൂട്ടുകെട്ട് ആരംഭിക്കുന്നത്. തുടര്‍ന്ന് സു സു സുധി വാത്മീകം, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളും ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങി. രഞ്ജിത് ശങ്കറിന്റെ പതിനൊന്നാമത്തെ ചിത്രമാണ് പ്രേതം 2, ജയസൂര്യക്കൊപ്പം ആറാമത്തേയും. ചിത്രം ഡിസംബറില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X