»   » കിടിലന്‍ സൗണ്ട് ഇഫക്ടുമായി ജയസൂര്യയുടെ പ്രേതം പ്രമോ വീഡിയോ, ബാഹുബലി ടീമല്ലേ കിടുക്കാതിരിക്കുമൊ?

കിടിലന്‍ സൗണ്ട് ഇഫക്ടുമായി ജയസൂര്യയുടെ പ്രേതം പ്രമോ വീഡിയോ, ബാഹുബലി ടീമല്ലേ കിടുക്കാതിരിക്കുമൊ?

Posted By:
Subscribe to Filmibeat Malayalam

സു സു സുധി വാത്മീകത്തിന് ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പ്രേതം. ഹൊറര്‍ ചിത്രമായ പ്രേതത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത് മെയ് 24നാണ്. ഇപ്പോഴിതാ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പ്രമോ വീഡിയോ പുറത്തിറക്കിയിരിക്കുന്നു. ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകര്‍ക്കായി വീഡിയോ പങ്ക് വച്ചിട്ടുണ്ട്. പ്രേതം പണി തുടങ്ങി എന്ന ക്യാപ്ഷനോടെ.

മലയാള സിനിമയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള ഹൊറര്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസതമായ ഒന്നായിരിക്കും പ്രേതം എന്ന് സംവിധായകന്‍ രഞ്ജിത്ത് നേരത്തെ പറഞ്ഞിട്ടുണ്ട്. തന്റെ പതിവ് ചിത്രങ്ങളിലേതു പോലെ ഒറ്റ കഥാപാത്ര കേന്ദ്രീകൃതമല്ല- രഞ്ജിത്ത്. ഹൊറര്‍ ചിത്രങ്ങളിലുള്ള രഞ്ജിത്ത് അനുഭവം ഇത് ആദ്യമായല്ല. നേരത്തെ ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്തുക്കൊണ്ടിരുന്ന നിഴലുകല്‍ എന്ന ഹൊറര്‍ സീരിയല്‍ ഴെുതിയത് രഞ്ജിത്ത് ശങ്കറായിരുന്നു.

jayasurya-pretham

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും രഞ്ജിത്ത് ശങ്കര്‍ തന്നെയാണ്. ബാഹുബലി, ബജ്രംഗി ഭായിജാന്‍ തുടങ്ങിയ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനിങിന്റെയും മിക്‌സിങിന്റെയും പിന്നില്‍ പ്രവര്‍ത്തിച്ച ജസ്റ്റിന്‍ ജോസാണ് പ്രേതത്തിന്റെ സൗണ്ട് എഡിറ്റങ് നിര്‍വ്വഹിക്കുന്നത്.

മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം. അജു വര്‍ഗ്ഗീസ്, ഗോവിന്ദ് പത്മസൂര്യ, ജോജു ജോര്‍ജ് എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കും. ശ്രുതി രാമചന്ദ്രമാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രമോ വീഡിയോ കാണൂ...

English summary
Pretham Promo video out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam