»   »  അജുവും സംഘവും വായിനോക്കി നടന്നതിനെ കുറിച്ച് വിനീത് ശ്രീനിവാസന്‍ പാടുന്നു

അജുവും സംഘവും വായിനോക്കി നടന്നതിനെ കുറിച്ച് വിനീത് ശ്രീനിവാസന്‍ പാടുന്നു

Written By:
Subscribe to Filmibeat Malayalam

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പ്രേതം എന്ന ചിത്രത്തിലെ ടൈറ്റില്‍ സോങ് റിലീസ് ചെയ്തു. അജുവും ഷറഫുദ്ദീനുമൊക്കെ കോളേജില്‍ പഠിയ്ക്കുമ്പോള്‍ പെണ്‍കുട്ടികളുടെ പിന്നാലെ നടന്നതിനെ കുറിച്ചാണ് പാട്ട്.

'ഒരുത്തിക്ക് പിന്നാലെ...' എന്ന് തുടങ്ങുന്ന പാട്ട് വിനീത് ശ്രീനിവാസനാണ് പാടിയിരിയ്ക്കുന്നത്. ആണിന്റെയും പെണ്ണിന്റെയും ശബ്ദത്തില്‍ വിനീത് പാടുന്നതാണ് ഈ ടൈറ്റില്‍ സോങിന്റെ ഏറ്റവും വലിയ ആകര്‍ഷണം.


 pretham-title-song

പാട്ടിന്റെ മേക്കിങ് വളരെ രസകരമാണ്. പാട്ട് റെക്കോഡ് ചെയ്യുന്ന സ്റ്റുഡിയോയില്‍ വിനീതിനും സംഗീത സംവിധായകന്‍ ആനന്ദ് മധുസൂധനനും സംവിധായകര്‍ രഞ്ജിത്ത് ശങ്കറിനും ഒപ്പം ജയസൂര്യ, ഷറഫുദ്ദീന്‍, അജു വര്‍ഗ്ഗീസ് എന്നിവരുമുണ്ട്.


ജയസൂര്യയാണ് ചിത്രം നിര്‍മിയ്ക്കുന്നത്. നേരത്തെ റിലീസ് ചെയ്ത പ്രേതത്തിന്റെ ടീസറുകള്‍ക്കും ട്രെയിലറിനും മികച്ച സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഇപ്പോള്‍ ടൈറ്റില്‍ സോങ് കണ്ടുകൊണ്ട് കേള്‍ക്കാം


English summary
Pretham title song released
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam