»   » കോമഡിയുണ്ട്, ഹൊററുണ്ട്, സസ്‌പെന്‍സുണ്ട്; എന്നാലും വ്യത്യസ്തമാണ്: പ്രേതം ട്രെയിലര്‍ കാണാം

കോമഡിയുണ്ട്, ഹൊററുണ്ട്, സസ്‌പെന്‍സുണ്ട്; എന്നാലും വ്യത്യസ്തമാണ്: പ്രേതം ട്രെയിലര്‍ കാണാം

Written By:
Subscribe to Filmibeat Malayalam

സു സു സുധി വാത്മീകത്തിന് ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിയ്ക്കുന്ന പ്രേതം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. കോമഡിയും ഹൊററും സസ്‌പെന്‍സും എല്ലാം ചേര്‍ത്താണ് 1 മിനിട്ട് 44 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ഒരുക്കിയിരിയ്ക്കുന്നത്.

മാനസിക രോഗികളെ ഏറ്റവും അടുത്ത് അറിയാവുന്ന ജയസൂര്യ!!


ജയസൂര്യയുടെ വ്യത്യസ്തമായ മറ്റൊരു അഭിനയമായിരിയ്ക്കും ഈ ചിത്രത്തില്‍ കാണുക എന്ന ഉറപ്പും ട്രെയിലര്‍ നല്‍കുന്നു. ലുക്ക് കൊണ്ടും സംഭാഷണ രീതി കൊണ്ടും അഭിനയം കൊണ്ടും ജയസൂര്യ പുതിയൊരു തലം പരീക്ഷിയ്ക്കുകയാണ്.


 pretham

സാധാരണ ഒരു ഹൊറര്‍ ചിത്രത്തില്‍ കാണുന്ന ചേരുവകളെല്ലാം പ്രേതത്തിലും ഉണ്ടായിരിയ്ക്കാം. എന്നിരുന്നാലും അതില്‍ നിന്നുമൊക്കെ വ്യത്യസ്തമായൊരു അനുഭവവും പാഠവുമായിരിയ്ക്കും ഈ പ്രേതം എന്ന് ട്രെയിലര്‍ കണ്ടാല്‍ തോന്നും


ചിത്രത്തിലെ പ്രധാന താരങ്ങളായ അജു വര്‍ഗ്ഗീസ്, ഗോവിന്ദ് പദ്മസൂര്യ, ഷറഫുദ്ദീന്‍, പേളി മാണി, ഹരീഷ് പേരടി, ദേവന്‍, ധര്‍മജന്‍, വിജയ് ബാബു തുടങ്ങിയവരെല്ലാം ട്രെയിലറില്‍ എത്തുന്നു.രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ജിത്തു ദാമോദര്‍ ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ആനന്ദ് മധുസൂദനനാണ്. ആഗസ്റ്റ് 12 ന് ചിത്രം റിലീസ് ചെയ്യും.

English summary
'Pretham' trailer: Get ready for a brand new horror comedy

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam