»   » പൃഥ്വിയുടെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ പ്രേതബാധ: അച്ചനെ വിളിച്ച് വെഞ്ചരിപ്പിച്ചു!!

പൃഥ്വിയുടെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ പ്രേതബാധ: അച്ചനെ വിളിച്ച് വെഞ്ചരിപ്പിച്ചു!!

Written By:
Subscribe to Filmibeat Malayalam

ജെ കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമായ എസ്രയയിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ സെറ്റില്‍ പ്രേതബാധയുള്ളതായി റിപ്പോര്‍ട്ടുകള്‍. അച്ഛനെ വിളിച്ച് വെഞ്ചരിപ്പിച്ചതായി സംവിധായകനെ ഉദ്ധരിച്ച് പ്രമുഖ മലയാളം ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

അപാര കഴിവുള്ള നടനാണ് പൃഥ്വിരാജ് എന്ന് പ്രിയ ആനന്ദ്

വിചിത്രമായ സംഭവങ്ങളാണ് സെറ്റില്‍ ഓരോ ദിവസവും നടന്നത്. നേരത്തെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ നായിക പ്രിയ ആനന്ദ് ഓരോ ദിവസവും പേടിച്ചാണ് സെറ്റിലെത്തിയത് എന്ന് പറഞ്ഞിരുന്നു. സംഭവത്തെ കുറിച്ച് തുടര്‍ന്ന് വായിക്കാം

പൃഥ്വിയുടെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ പ്രേതബാധ: അച്ചനെ വിളിച്ച് വെഞ്ചരിപ്പിച്ചു!!

ഷൂട്ടിങ് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും എസ്രയുടെ സെറ്റില്‍ യുക്തിയ്ക്ക് നിരക്കാത്തത് പലതും കണ്ട് തുടങ്ങി. ആദ്യമൊക്കെ അതൊന്നും ആരും വകവച്ചില്ലെങ്കിലും പിന്നെപ്പിന്നെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകാന്‍ തുടങ്ങിയത്രെ.

പൃഥ്വിയുടെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ പ്രേതബാധ: അച്ചനെ വിളിച്ച് വെഞ്ചരിപ്പിച്ചു!!

കൊച്ചിയിലെ ഒരു പഴയ വീട്ടിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ചിത്രീകരണത്തിനിടെ പലതവണ ലൈറ്റ് ഓഫാകുകയും ഓണാകുകയും ചെയ്തുകൊണ്ടിരുന്നു. സാങ്കേതിക പ്രശ്‌നമാണെന്ന് കരുതി പരിശോധിച്ചെങ്കിലും ഒരു കുഴപ്പവും കണ്ടില്ല. പിന്നെ പവര്‍ ജെനറേറ്റും പ്രവൃത്തിക്കാതെയായി. അത് മാറ്റിവച്ച് ചിത്രീകരണം തുടങ്ങിയപ്പോള്‍ ക്യാമറ പ്രവൃത്തിക്കുന്നില്ല

പൃഥ്വിയുടെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ പ്രേതബാധ: അച്ചനെ വിളിച്ച് വെഞ്ചരിപ്പിച്ചു!!

ഇത് തുടര്‍ന്ന് കൊണ്ടു പോകാന്‍ ഞങ്ങള്‍ ആഗ്രഹിയ്ക്കുന്നില്ല. വിലകൂടിയ ഉപകരണങ്ങളാണ് സിനിമയുടെ ചിത്രീകരണത്തിനായി ഉപയോഗിയ്ക്കുന്നത്. അതുകൊണ്ടാണ് ഇതിനൊരു പ്രതിവിധി തേടിയത്.

പൃഥ്വിയുടെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ പ്രേതബാധ: അച്ചനെ വിളിച്ച് വെഞ്ചരിപ്പിച്ചു!!

പ്രശ്‌നങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ താത്പര്യമില്ലാത്തത് കൊണ്ടാണ് വൈദികനെ വിളിച്ച് വെഞ്ചരിപ്പിച്ചത് എന്ന് സംവിധായകന്‍ പറഞ്ഞു. സെറ്റില്‍ എല്ലാവരും വെഞ്ചരിപ്പില്‍ പങ്കെടുത്തു. അച്ചന്‍ ബൈബിള്‍ വായിക്കുമ്പോഴും ലൈറ്റ് മിന്നിക്കൊണ്ടിരിയ്ക്കുന്നുണ്ടായിരുന്നുവത്രെ.

പൃഥ്വിയുടെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ പ്രേതബാധ: അച്ചനെ വിളിച്ച് വെഞ്ചരിപ്പിച്ചു!!

ചിത്രത്തില്‍ വിചിത്ര അനുഭവമാണ് ഉണ്ടായതെന്നും ആദ്യ ദിവസങ്ങളില്‍ തനിക്ക് പേടിയുണ്ടായിരുന്നു എന്നും നായിക പ്രിയ ആനന്ദ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

പൃഥ്വിയുടെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ പ്രേതബാധ: അച്ചനെ വിളിച്ച് വെഞ്ചരിപ്പിച്ചു!!

കണ്‍ജറിങ് 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ ഇതുപോലുള്ള അനുഭവങ്ങള്‍ ഉണ്ടായിരുന്നുവത്രെ. വികാരിയച്ചനെ വിളിച്ച് വെഞ്ചരിപ്പിച്ചതിന് ശേഷമാണ് പിന്നെ ഷൂട്ടിങ് ആരംഭിച്ചത്. പിന്നീട് തടസ്സങ്ങളൊന്നും ഇല്ലാതെ ഷൂട്ടിങ് നടന്നുവത്രെ.

English summary
Sometimes, truth is stranger than fiction. And though one can scoff at the theory of haunted houses and ghosts, there are still a few things that defy logic and explanation.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X