പൃഥ്വി ചേട്ടാ..നിവിന്‍ ചേട്ടാ..നമ്മുക്ക് അമേരിക്കയിലേയ്ക്ക് പറക്കാം
പൃഥ്വിരാജും, നിവിനും, ഭാവനയും അമേരിക്കയിലേയ്ക്ക് ഒളിച്ചോടുകയാണ്. അയ്യോ..കേട്ട് ഞെട്ടണ്ട..ജീവിതത്തില്‍ അല്ല, സിനിമയില്‍ ആണ്. ശ്യാമ പ്രസാദിന്റെ പുതിയ സിനിമ ആയ ഇവിടെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാന്‍ പോകുന്നു. ഇതിനായി പൃഥ്വിരാജും, നിവിന്‍ പോളിയും, ഭാവനയും അമരിക്കയിലേയ്ക്ക് പറക്കാന്‍ ഒരുങ്ങി കഴിഞ്ഞു.
ശ്യാമ പ്രസാദിന്റെ ആദ്യ കൊമേഴ്‌സ്യല്‍ സിനിമ ആണ് ഇവിടെ. അമേരിക്കയില്‍ ആണ് ചിത്രം ചിത്രീകരിക്കുന്നത്. അജു വര്‍ഗീസും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തില്‍ അമേരിക്കയില്‍ നിന്നുള്ള താരങ്ങളും അണിനിരക്കും. എറിക് ഡിക്‌സന്റെ ക്യാമറയില്‍ ചിത്രം ഒരുങ്ങാന്‍ പോകുന്നത്.

ഒരു ക്രൈം ത്രില്ലര്‍ തന്നെ ആയിരിക്കും ഈ ചിത്രവും. ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകരെല്ലാം വിദേശത്തു നിന്നുള്ളവര്‍ ആണ് എന്ന പ്രത്യേകതയും ഉണ്ട്. അമേരിക്കന്‍ പട്ടണത്തിന്റെ മനോഹാരിതയില്‍ ഒരുങ്ങുന്ന ചിത്രം സീരിയല്‍ കില്ലിങിന്റെ കഥ ആണ് പറയുന്നത്. അമേരിക്കയിലെ ഐടി കമ്പനിയിലുള്ള ടെക്കികളുടെ കൊലപാതകം ആണ് ചിത്രത്തിന്റെ ഇതിവൃത്തം.
പൃഥ്വിരാജ് ഇതില്‍ അറ്റ്‌ലാന്റയിലെ ഒരു പോലീസ് ഓഫീസറുടെ വേഷം ആണ് കൈകാര്യം ചെയ്യുന്നത്. ധാര്‍മ്മിക് ക്രിയേഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രവരിയില്‍ ചിത്രം തിയറ്ററുകളില്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications











