ആ വാക്കുകൾ കണ്ണ് നിറച്ചു!! പൃഥ്വിരാജിനെ കുറിച്ച് മണികണ്ഠൻ, വീഡിയോ വൈറലാകുന്നു

തമിഴിൽ മാത്രമല്ല മലയാളത്തിലും പേട്ട മികച്ച കളക്ഷൻ നേടിയിരുന്നു.

കപ്പട്ടിപ്പാടത്തിലെ ബാലനെ അത്ര വേഗം മറക്കാനാകില്ല . ആ ഒറ്റ കഥാപാത്രം താരത്തിന്റെ ജാതകം തന്നെ മാറ്റി മറിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴിലും മണികണ്ഠൻ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. രജനിയുടെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായ പേട്ടയിൽ മണികണ്ഠൻ പ്രധാന വേഷത്തിലെത്തിയിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്.

prithiviraj

തമിഴിൽ മാത്രമല്ല മലയാളത്തിലും പേട്ട മികച്ച കളക്ഷൻ നേടിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻ കമ്പനിയായിരുന്നു ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. ചിത്രത്തിന്റെ കേരളത്തിലെ വിജയാഘോഷ പരിപാടിയിൽ പൃഥ്വിരാജ് പങ്കെടുത്തിരുന്നു . നമ്മുടെയൊക്കെ ആഗ്രഹം പോലെ രജനി സാറിനെ ഇത്രയേറെ ആഘോഷമാക്കുന്ന സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതിൽ സന്തോഷമുണെന്നും. ഇപ്പോ‌ഴുളള വിജയത്തിന് ഇരട്ടി മധുരമാണെന്നും പൃഥ്വി പറഞ്ഞു. നമ്മുടെ സ്വന്തം മണികണ്ഠൻ ചിത്രത്തിലൊരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നു. എന്റെയൊക്കെ ആഗ്രഹമാണ് രജനി സാറിനോടൊപ്പം അഭിനയിക്കണമെന്നും മണികണ്ഠന് ആ ഭാഗ്യം ലഭിച്ചതിൽ ഞാനും അഭിമാനിക്കുന്നു.'-പൃഥ്വി പറഞ്ഞു.

അതേസമയം പൃഥ്വിവിയുടെ ഈ വാക്കുകൾ മണികണ്ഠനെ ഇമോഷണലാക്കിയിട്ടുണ്ട്. രജനിസാറിനെ അടുത്ത് കാണാൻ സാധിച്ചത് ഇപ്പോഴും വലിയ സ്വപ്നമായിട്ടാണ് കാണുന്നത്. അദ്ദേഹത്തിനോടൊപ്പം അഭിനയിക്കാൻ സാധിച്ചത് വലിയ ഭാഗ്യം തന്നെയാണ്. അതുപോലെ തന്നെ ഏറെ സന്തോഷം ജനിപ്പിക്കുന്നതാണ് താൻ ആരാധിക്കുന്ന താരമായ പൃഥ്വിരാജിൽ നിന്ന് പ്രശംസ കിട്ടിയതെന്നും മണികണ്ഠൻ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X