അഞ്ച് പുതുമയുള്ള ചിത്രങ്ങളുമായി പൃഥ്വി

By Nirmal Balakrishnan

മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവുമധികം വ്യത്യസ്തത പരീക്ഷിക്കുന്ന നടന്‍ ആരെന്നറിയുമോ? മമ്മൂട്ടിയോ മോഹന്‍ലാലോ ദിലീപോ ഫഹദ് ഫാസിലോ അല്ല. പൃഥ്വിരാജ്. ഒന്നിനൊന്നു വ്യത്യസ്തമായ അഞ്ചു ചിത്രമാണ് പൃഥ്വി പ്രേക്ഷകര്‍ക്കായി ഒരുക്കുന്നത്. ടമാര്‍ പടാര്‍, സപ്തമശ്രീ തസ്‌കരഹ, പിക്കറ്റ് 43, എന്നു നിന്റെ മൊയ്തീന്‍, ഇവിടെ എന്നിങ്ങനെ ആവര്‍ത്തനമല്ലാത്ത കഥാപാത്രങ്ങളുമായിട്ടാണ് പൃഥ്വി വരുന്നത്.

ദിലീഷ് നായരുടെ ടമാര്‍ പടാര്‍ എന്ന സാമൂഹിക വിമര്‍ശന ചിത്രമാണ് ആദ്യം റിലീസ് ചെയ്യുക. ഇതില്‍ സുകുമാരക്കുറുപ്പിനെ പിടിക്കാനിറങ്ങുന്ന പൊലീസുകാരന്റെ വേഷമാണ്. ആഷിക് അബുവിന്റെ നിരവധി സിനിമകള്‍ക്ക് കഥയും തിരക്കഥയും ഒരുക്കിയിട്ടുള്ള തിരക്കഥാകൃത്തായ ദിലീഷിന്റെ കന്നി ചിത്രമാണിത്. ബാബുരാജും ചെമ്പന്‍ വിനോദുമാണ് മറ്റു വേഷങ്ങള്‍ ചെയ്യുന്നത്. എസ്.ഐ പൗരന്‍ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്.

prithviraj

ഇതില്‍ പൊലീസെങ്കില്‍ അടുത്ത ചിത്രമായ സപ്തമശ്രീ തസ്‌കരയില്‍ കള്ളന്റെ വേഷമാണ്. ജയിലിലും പുറത്തുമുള്ള കള്ളന്റെ വേഷം. ആദ്യചിത്രത്തിലൂടെ സംവിധാന മികവ് കാട്ടിയ അനില്‍ രാധാകൃഷ്ണ മേനോന്‍ ആണ് കഥയും തിരക്കഥയും ഒരുക്കുന്നത്. പൃഥ്വിക്കൊപ്പം ആസിഫ് അലി, നെടുമുടി വേണു എന്നിവരുമുണ്ട്.

വിമല്‍ സംവിധാനം ചെയ്യുന്ന എന്നു നിന്റെ മൊയ്തീന്‍ കോഴിക്കോടന്‍ പശ്ചാത്തലത്തിലുള്ള പ്രണയകഥയാണ് പറയുന്നത്. മൊയ്തീന്‍-കാഞ്ചനമാല ദുരന്തപ്രണയത്തെ സ്‌ക്രീനിലെത്തിക്കുന്നത് നവാഗതനായ വിമല്‍ ആണ്. ഒരു വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് വിമല്‍ കഥയും തിരക്കഥയും ഒരുക്കിയത്. ഇതില്‍ പാര്‍വ്വതി മേനോന്‍ ആണ് നായിക.

മേജര്‍ രവിയും പൃഥ്വിയും ആദ്യമായി ഒന്നിക്കുന്ന പിക്കറ്റ് 43 ഇന്ത്യാ-പാക് അതിര്‍ത്തിയിലെ പട്ടാളക്കാരുടെ കഥയാണ്. ബോളിവുഡ് നടന്‍ ജാവേദ് ജഫ്രിയാണ് കൂടെ അഭിനയിക്കുന്നത്.

ശ്യാംപ്രസാദ് ഒരുക്കുന്ന ഇവിടെയില്‍ ഫഹദ് ഫാസില്‍ ആദ്യമായി പൃഥ്വിക്കൊപ്പം അഭിനയിക്കുന്നു. സൈക്കോളജിക്കല്‍ ത്രില്ലറാണ് സിനിമ. പൂര്‍ണമായും അമേരിക്കയിലായിരിക്കും ചിത്രീകരിക്കുക.

എന്നും വ്യത്യസ്തതയുക്കു പിന്നാലെ പോകുന്ന പൃഥ്വിരാജ് ഇനി ടൈപ്പ് വേഷങ്ങള്‍ ചെയ്യില്ല എന്നുറപ്പാക്കി കഴിഞ്ഞു. വിജയിച്ച ഫോര്‍മുല പിന്തുടരാന്‍ തന്നെ കിട്ടില്ലെന്ന നിലപാട് പൃഥ്വി ആവര്‍ത്തിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X