»   » Lucifer: പൃഥ്വിയുടെ ലൂസിഫറിന്‍റെ തിരക്കഥ കേട്ട് മോഹന്‍ലാല്‍ പറഞ്ഞത്, വീഡിയോ വൈറലാവുന്നു, കാണൂ!

Lucifer: പൃഥ്വിയുടെ ലൂസിഫറിന്‍റെ തിരക്കഥ കേട്ട് മോഹന്‍ലാല്‍ പറഞ്ഞത്, വീഡിയോ വൈറലാവുന്നു, കാണൂ!

Written By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ലൂസിഫര്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അഭിനയ ജീവിതവുമായി മുന്നേറുന്നതുന്നതിനിടയിലാണ് സംവിധാനത്തിലും താല്‍പര്യമുണ്ടെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയത്. രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ചെത്തുമ്പോള്‍ ആ സിനിമ എങ്ങനെയിരിക്കുമെന്നറിയാനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയിരുന്നു. ഒരിടയ്ക്ക് സിനിമ ഉപേക്ഷിച്ചുവെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ കുപ്രചാരണങ്ങള്‍ക്കും വിരാമമായിരിക്കുകയാണ് ഇപ്പോള്‍.

Yodha: ചിത്രീകരണം തുടങ്ങി 3ാം ദിവസം പുറത്താക്കി, മോഹന്‍ലാലിന്‍റെ നായികയുടെ വെളിപ്പെടുത്തല്‍!


മുരളി ഗോപിയാണ് ലൂസിഫറിന്റെ തിരക്കഥ ഒരുക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ തിരക്കിലാണ് മോഹന്‍ലാല്‍. ബ്ലസി ചിത്രമായ ആടുജീവിതത്തിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയിലാണ് ലൂസിഫറിനെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ഇവര്‍ പുറത്തുവിട്ടത്. ചിത്രത്തെക്കുറിച്ചുള്ള ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.


Manju warrier: മഞ്ജു വാര്യര്‍ ഇനി ആര്‍ക്കൊപ്പം? കരിയറില്‍ കാത്തിരിക്കുന്നത് വന്‍വെല്ലുവിളികള്‍?


മോഹന്‍ലാല്‍ തിരക്കഥ കേട്ടു

സിനിമയുടെ തിരക്കഥ പൂര്‍ണ്ണമായെന്ന് മുരളി ഗോപി നേരത്തെ അറിയിച്ചിരുന്നുവെങ്കിലും മോഹന്‍ലാലിന് പൂര്‍ണ്ണമായ തിരക്കഥയെക്കുറിച്ച് അറിയില്ലായിരുന്നു. ഒടിയന്റെ സെറ്റിലെത്തിയാണ് പൃഥ്വിരാജും മുരളി ഗോപിയും തിരക്കഥ വായിച്ച് കേള്‍പ്പിച്ചത്. മോഹന്‍ലാലിനോടൊപ്പം ആന്റണി പെരുമ്പാവൂരുമുണ്ടായിരുന്നു. മോഹന്‍ലാലും പൃഥ്വിരാജും പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഈ ചിത്രത്തിനായി. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായി മാറിയത്.


മോഹന്‍ലാലിനെ നായകനാക്കുന്നതിലെ വെല്ലുവിളി

മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കുന്നത് വന്‍വെല്ലുവിളിയാണെന്ന് നേരത്തെ പല സംവിധായകരും വ്യക്തമാക്കിയിരുന്നു. പല തരത്തിലുള്ള സംഘര്‍ഷങ്ങളിലൂടെയാണ് തങ്ങള്‍ കടന്നുപോയിട്ടുള്ളതെന്ന് പ്രഗത്ഭരടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നു. അഭിനയത്തിന്‍രെ കാര്യത്തില്‍ പലപ്പോഴും സംവിധായകനെ വിസ്മയിപ്പിച്ചിട്ടുണ്ട് മോഹന്‍ലാല്‍. സ്വന്തം സിനിമയൊരുക്കാന്‍ ആലോചിച്ചപ്പോള്‍ അക്കാര്യത്തെക്കുറിച്ച് മോഹന്‍ലാലിനോട് സംസാരിച്ചപ്പോള്‍ ലഭിച്ച പിന്തുണയാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് നേരത്തെ തന്നെ പൃഥ്വി വ്യക്തമാക്കിയിരുന്നു. ചിത്രത്തിലെ കൂടുതല്‍ താരങ്ങളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.


പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള സിനിമ

പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള സിനിമയായിരിക്കും ഇതെന്ന് മുരളി ഗോപിയും പൃഥ്വിയും ഒരുപോലെ വ്യക്തമാക്കിയിരുന്നു. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. മലയാള സിനിമയിലെ കംപ്ലീറ്റ് ആക്ടറും യൂത്ത് ഐക്കണും ഒരുമിക്കുന്നുവെന്നത് തന്നെയാണ് ഈ സിനിമയെ ഇത്രയധികം ജനപ്രിയമാക്കുന്നത്. പ്രഖ്യാപനം മുതല്‍ക്കെ സിനിമയെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. പ്രേക്ഷകരുടെ പ്രതീക്ഷയെക്കുറിച്ച് താരങ്ങള്‍ക്കും കൃത്യമായി മനസ്സിലായിട്ടുണ്ടെന്നുള്ളതാണ് മറ്റൊരു ആശ്വാസം.


അഭിനേതാവില്‍ നിന്നും സംവിധായകനിലേക്ക്

സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് പൃഥ്വിയുടെ വരവ്. കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയില്‍ സിനിമയ്ക്ക് പിന്നിലെ സാങ്കേതിക വശത്തെക്കുറിച്ചും താരം കൃത്യമായി ശ്രദ്ധിക്കാറുണ്ട്. ഓഗസ്റ്റ് സിനിമാസിനൊപ്പം ചേര്‍ന്ന് നിര്‍മ്മാണത്തിലും താരം കൈ വെച്ചിരുന്നു. ഇടയ്ക്ക് വെച്ച് ഓഗസ്റ്റ് സിനിമാസുമായി വഴിപിരിഞ്ഞ പൃഥ്വി അടുത്തിടെയാണ് സ്വന്തം നിര്‍മ്മാണ കമ്പനിയെക്കുറിച്ച് പ്രഖ്യാപിച്ചത്. സുപ്രിയയ്‌ക്കൊപ്പം ചേര്‍ന്ന് തുടങ്ങിയ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍രെ ആദ്യ ചിത്രവും താരം പ്രഖ്യാപിച്ചിരുന്നു. ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന നയന്‍ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രവുമായാണ് ഇവരെത്തുന്നത്. സോണി പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ആദ്യ മലയാള സിനിമ കൂടിയാണിത്. പൃഥ്വി തന്നെയാണ് ചിത്രത്തിലെ നായകന്‍.


നിലവിലെ ചിത്രങ്ങള്‍ക്ക് ശേഷം

വിഎ ശ്രീകുമാര്‍ മേനോന്റെ ഒടിയന്‍രെ അവസാന ഘട്ട ചിത്രീകരണം പാലക്കാട് തേന്‍കുറിശ്ശിയില്‍ വെച്ച് പുരോഗമിക്കുകയാണ്. സര്‍പ്രൈസ് പ്രൊജക്ടായ നീരാളി റിലീസിന് തയ്യാറെടുക്കുകയാണ്. ഒടിയന് ശേഷം മോഹന്‍ലാല്‍ ഏത് സിനിമയിലാണ് ജോയിന്‍ ചെയ്യുന്നതെന്നുള്ള വിവരം പുറത്തുവിട്ടിട്ടില്ല. ബ്ലസിയുടെ ആട് ജീവിതത്തിലാണ് പൃഥ്വി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രണം, മൈ സ്‌റ്റോറി എന്നിവ അവസാന ഘട്ട ജോലികളിലാണ്. അഞ്ജലി മേനോന്‍ ചിത്രം, സയന്‍സ് ഫിക്ഷന്‍ ചിത്രമായ നയന്‍, കാളിയന്‍ തുടങ്ങിയ സിനിമകള്‍ താരത്തിന്റെ ലിസ്റ്റിലുണ്ട്.


ലൂസിഫറിന്റെ അന്തിമഘട്ട ചര്‍ച്ചയെക്കുറിച്ച്

മുരളിയും ഞാനും ചെയ്ത കാര്യങ്ങള്‍ ഇന്നാണ് ലാലേട്ടനെയും ആന്റണി പെരുമ്പാവൂരിനെയും വായിച്ച് കേള്‍പ്പിക്കുന്നത്. ഇനി മറ്റ് കാര്യങ്ങളിലേക്ക് കടക്കേണ്ടതുണ്ട്. ഒരുപാട് ജോലികള്‍ ഇനി ബാക്കിയുണ്ട്. ലൂസിഫറിന്റെ ഫൈനല്‍ തിരക്കഥ കേട്ട മോഹന്‍ലാലിനും ആന്റണിക്കുമായിരിക്കും സിനിമയെക്കുറിച്ചുള്ള കൃത്യമായ അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയുകയെന്നും പൃഥ്വിരാജ് പറയുന്നു.


മോഹന്‍ലാലിന്റെ പ്രതികരണം

വളരെയധികം ശ്രദ്ധിക്കപ്പെടാവുന്ന നല്ലൊരു സിനിമയായിരിക്കും ലൂസിഫര്‍. മേക്കിങ്ങിലായാലും കഥ പറയുന്ന രീതിയിലായാലും കഥയിലായാലും വ്യത്യസ്തതയുള്ള സിനിമയാണിത്. സാധാരണക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു എന്റര്‍ടൈയിന്‍മെന്റ് ചിത്രമായിരിക്കും ഇതെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.


വീഡിയോ കാണൂ

ലൂസിഫര്‍ അവസാന ഘട്ട ചര്‍ച്ചയുടെ വീഡിയോ കാണൂ.English summary
Prithviraj and Mohanlal shared Lucifer final discussion video

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X