twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിയുടെ പുതിയമുഖത്തിനു പിന്നിൽ ആ ചെറുപ്പക്കാരൻ! ആ സംഭവം തുറന്നു പറഞ്ഞ് തിരക്കഥകൃത്ത്

    |

    വളരെ ചെറിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് പൃഥ്വിരാജ്. നടൻ, സംവിധായകൻ എന്നിങ്ങനെ സിനിമയിലെ എല്ല മേഖലയിലും തന്റെ ക‌ൈയൊപ്പ് പതിപ്പിക്കാൻ വളരെ ചെറിയ സമയം കൊണ്ട് തന്നെ പൃഥ്വിയ്ക്ക് കഴിഞ്ഞിരുന്നു.

    പൃഥ്വിരാജ് എന്ന നടന്റെ കരിയറിൽ വലിയ ഹൈപ്പ് നൽകിയ ചിത്രമായിരുന്നു പുതിയമുഖം. പൃഥ്വിരാജിന്റെ കരിയറിലെ മുന്നോട്ടുളള കുതിപ്പിന് വലിയ ഊർജ്യം പകരാൻ ഈ ചിത്രത്തിന് കഴിഞ്ഞിരുന്നു. എം സിന്ധുരാജ് തിരക്കഥ എഴുതി വ ദീപൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു പുതിയ മുഖം. ഇപ്പോഴിത ചിത്രത്തിന്റെ പിറവിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് തിരക്കഥകൃത്ത്. ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    മികച്ച നേട്ടവുമായി ചോല!! സനൽകുമാർ ശശിധരൻ ചിത്രം വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്മികച്ച നേട്ടവുമായി ചോല!! സനൽകുമാർ ശശിധരൻ ചിത്രം വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്

    കല്യാണത്തിന് പേകവെ ലഭിച്ച ത്രെഡ്

    ആലപ്പുഴയിൽ ഒരു കല്യാണത്തിന് പോകവെ ഒരു സുഹ‍ത്ത് പറഞ്ഞ കഥയിൽ നിന്നാണ് ത്രെഡ് ലഭിക്കുന്നത്. ഞാൻ ഒരു കഥ പറയാം സിന്ധുവിന് സിനിമയാക്കാൻ പറ്റുന്നതായിരിക്കുമെന്ന് സുഹൃത്തു പറഞ്ഞു.പാരമ്പര്യമായി മാനസിക രോഗത്തിന് ഇരയായ നിരവധിപേരുള്ള വീട്ടിലെ ഒരു ചെറുപ്പക്കാരന്‍ എന്‍ജിനിയറിംഗ് കോളേജില്‍ ചേരുന്നു. അവിടെ വച്ച് അയാൾ റാഗ് ചെയ്യപ്പെടുന്നു. റാഗിങ്ങിനെ തുടര്‍ന്ന് അയാളുടെ മാനസിക നില തകരാറിലാകുന്നു. എന്നാല്‍ റാഗിങ് നടന്നതിനെ കുറിച്ച് ആരും വിശ്വിസിക്കുന്നില്ല. പാരമ്പര്യമാണ് ഈ അസുഖത്തിന് കാരണമെന്ന് അയാള്‍ക്ക് ചുറ്റുമുള്ളവര്‍ കരുതുന്നു. സമൂഹം അയാളുടെ അനുഭവം വിശ്വസിക്കാൻ തയാറാവുന്നില്ല. തുടര്‍ന്ന് ആ ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്യുന്നു. ഈ സംഭവം കേട്ട് ശരിയ്ക്കും ഞാന്‍ ഞെട്ടി- തിരക്കഥകൃത്ത് പറഞ്ഞു.

    ചിത്രം ‌ വൈകാൻ കാരണം  ബാല

    ആലപ്പുഴ-ചങ്ങനാശ്ശേറി വഴിമധ്യേയായിരുന്നു താൻ. ഉടൻ തന്നെ കാർ നിർത്തി സംവിധായകൻ എം പദ്മകുമാറിനെ ഫോണിൽ വിളിക്കുകയായിരുന്നു. പിന്നെയാണ് ഈ ചിത്രത്തിന് വേണ്ടി പൃഥ്വിരാജിനെ കാണുന്നത്. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടു. അപ്പോഴും സംവിധായകനെ ലഭിച്ചിരുന്നില്ല. പദ്മകുമാർ തന്നെയായിരുന്നു ദീപന്റെ കാര്യം പറഞ്ഞത്. ഇതിനിടെ ദീപൻ കുറച്ച് ചിത്രങ്ങൾക്ക് വേണ്ടി പൃഥ്വിയെ സമീപിച്ചിരുന്നു. എന്നാൽ അതൊന്നും അദ്ദേഹത്തിന് താൽപര്യമില്ലായിരുന്നു.തുടർന്ന് താൻ ദീപനുമായി സംസാരിക്കുകയായിരുന്നു. തിരക്കഥ പൂർത്തിയായതിന് ശേഷമാണ് പ്രോജക്ടിലേയ്ക്ക് കടന്നത്. ചിത്രത്തിൽ ബാലയ്ക്ക് വേണ്ടി താൻ കാത്തിരിക്കുകയായിരുന്നു. ബാല ചിത്രത്തിൽ കമിറ്റ് ചെയ്യാൻ വൈകിയിരുന്നു.

     ചിത്രം ഹിറ്റാക്കിയത് ഇമോഷണൽ രംഗം

    പുതിയമുഖം യുവാക്കളുടെ കഥയാണ്. ആക്ഷനെക്കാലും പ്രണയത്തിനേക്കാലും ചിത്രത്തിന് പ്രധാന്യം ഇമോഷണൽ രംഗങ്ങൾക്കാണെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് തിരക്കഥകൃത്ത് പറഞ്ഞു. അതുകൊണ്ടാണ് ചിത്രത്തിന് കുടുംബ പ്രേക്ഷകരുടെ ഇടയിൽ മികച്ച സ്വീകാര്യത ലഭിച്ചത്. കിച്ചു അടിച്ചത് പ്രേക്ഷകർ ഏറ്റെടുക്കാനുളള കാരണം അതിനു പിന്നിൽ കൃത്യമായ ഒരു കാരണമുളളതു കൊണ്ടാണ്. കൂടാതെ ചിത്രത്തിൽ നെടുമുടി വേണുവിന്റെ വൈകാരിക രംഗങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ തട്ടിയിരുന്നു. അല്ലെങ്കിൽ അതൊരു വെറുമൊരു അടിപ്പടമാത്രമായി മാറുമായിരുന്നു.

     അതൊരു ഞാണിന്മേൽക്കളി

    ചിത്രത്തിൽ പ്രിയമണിയും മീരനന്ദനുമായിരുന്നു നായികമാർ. എന്നാൽ രണ്ടു നായികമാർ തമ്മിലുള്ള ബന്ധം എങ്ങനെ കൊണ്ടു പോകും എന്നത് വളരെ ശ്രമകരമായ സംഭവമായിരുന്നു. ശരിയ്ക്കും ഒരു ഞാണിന്മേൽ കളിയായിരുന്നു. അത് എന്നാൽ ശരിയ്ക്കും അത് പ്രേക്ഷകർ സ്വീകരിക്കുകയായിരുന്നു തിരക്കഥക‍ൃത്ത് പറഞ്ഞു.

    English summary
    prithiviraj movie puthiya mugham movie in 10 year
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X