»   » ആക്ഷന്‍ കിങ് ഈസ് ബാക്ക്, ബോക്‌സോഫീസില്‍ വെന്നിക്കൊടി പാറിക്കാന്‍ പൃഥ്വി, രണം ടീസര്‍ പൊളിച്ചടുക്കി

ആക്ഷന്‍ കിങ് ഈസ് ബാക്ക്, ബോക്‌സോഫീസില്‍ വെന്നിക്കൊടി പാറിക്കാന്‍ പൃഥ്വി, രണം ടീസര്‍ പൊളിച്ചടുക്കി

Posted By:
Subscribe to Filmibeat Malayalam

പൂര്‍ണ്ണമായും വിദേശ രാജ്യത്ത് ചിത്രീകരിക്കുന്ന സിനിമയായ രണത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സോഷ്യല്‍ മീഡിയയിലൂടെ ടീസര്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വൈകിയെത്തിയതിന് ക്ഷമാപണം ചോദിച്ചതിനോടോപ്പമായാണ് പൃഥ്വി ടീസര്‍ ഫസേ്ബുക്കിലൂടെ പുറത്തുവിട്ടത്. നവഗാതനായ നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റഹ്മാന്‍, ഇഷ തല്‍വാര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മിനിസ്‌ക്രീനില്‍ മിന്നിത്തിളങ്ങാന്‍ മമ്മൂട്ടി? ബിഗ് ബോസ് മലയാളം പതിപ്പിലെ അവതാരകനായി എത്തുമോ?

കമ്മാരന്റെ മേക്കപ്പിനായി ദിലീപ് ചെലവിടുന്നത് അഞ്ച് മണിക്കൂര്‍, ഒന്നും രണ്ടുമല്ല നാല് ഗെറ്റപ്പുകളാണേ!

അടുത്തിടെ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രങ്ങളെല്ലാം കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന തരത്തിലായിരുന്നു. അപ്രതീക്ഷിതമായ വഴിത്തിരിവുകളും മറ്റ് ട്വിസ്റ്റുകളുമുണ്ടായിരുന്നുവെങ്കിലും ആക്ഷന്‍ രംഗങ്ങള്‍ക്ക് അത്ര പ്രാധാന്യമില്ലായിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് പൃഥ്വി ഒരു മുഴുനീള ആക്ഷന്‍ സിനിമയുമായി എത്തുന്നത്.

രണം ടീസര്‍ പുറത്തിറങ്ങി

മുഴുനീള ആക്ഷന്‍ സിനിമയുമായി പൃഥ്വിരാജ് എത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആകംക്ഷയിലായിരുന്നു. നാളുകള്‍ക്ക് ശേഷമാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത്.

പൃഥ്വിയുടെ ക്ഷമാപണം

ടീസറുമായി ആരാധകര്‍ക്ക് മുന്നിലെത്താന്‍ വൈകിയതിന് ക്ഷമാപണം ചോദിച്ചതിന് ശേഷമാണ് പൃഥ്വിരാജ് ടീസര്‍ പുറത്തുവിട്ടത്. അല്‍പ്പം വൈകിയാലും പൃഥ്വിയുടെ വരവ് പൊളിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്.

ഹോളിവുഡ് സ്റ്റണ്ട് കോറിയോഗ്രാഫര്‍

ഹോളിവുഡ് സിനിമകള്‍ക്ക് വേണ്ടി ആക്ഷന്‍ രംഗങ്ങളൊരുക്കിയ ക്രിസ്റ്റ്യന്‍ ബ്രൂനൈറ്റിയാണ് രണത്തിലെ സംഘട്ടന രംഗങ്ങള്‍ നിയന്ത്രിക്കുന്നത്. ഇക്കാര്യം കൂടി അറിഞ്ഞതോടെ ആരാധകരുടെ പ്രതീക്ഷയും വര്‍ധിച്ചിരിക്കുകയാണ്.

രണത്തിന്റെ പ്രമേയം

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ യുദ്ധ സമാനമായ അന്തരീക്ഷത്തിലൂടെയാണ് രണം നീങ്ങുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ നഗരത്തിലേക്ക് ചേക്കേറുന്ന ക്വട്ടേഷന്‍ ഗാങ്ങുകളുടെ പ്രതികാര കഥയുമായാണ് പൃഥ്വി ഇത്തവണ എത്തുന്നത്.

പൃഥ്വിയുടെ ലുക്ക്

ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം തന്റെ ലുക്കെന്ന കാര്യത്തില്‍ കൃത്യമായി ശ്രദ്ധ നല്‍കുന്ന താരമാണ് പൃഥ്വിരാജ്. രണത്തിലെ പുതിയ ലുക്കിനെക്കുറിച്ചും ആരാധകര്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു.

റഹ്മാന്റെ തിരിച്ചുവരവ്

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ റഹ്മാന്‍ ഈ സിനിമയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്. പൃഥ്വിരാജിനൊപ്പം തുല്യ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

നായികയായി ഇഷ തല്‍വാര്‍

തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ഇഷ തല്‍വാറാണ് ചിത്രത്തിലെ നായിക. പൃഥ്വിരാജിനൊപ്പമുള്ള ഇഷയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ടീസര്‍ കാണൂ

രണം ടീസര്‍ കാണൂ.

English summary
Prithviraj's Ranam teaser is out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam