രണ്ട് ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അനാര്‍ക്കലിയിലും പൃഥ്വി തകര്‍ക്കും, ടീസര്‍ കാണാം
തിരക്കഥാകൃത്ത് സച്ചിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായി എത്തുന്ന അനാര്‍ക്കലിയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രമാണ് അനാര്‍ക്കലി.
പൃഥ്വിരാജിനൊപ്പം ബിജു മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ പ്രിയാ ഗോറും മിയയുമാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത. സുരേഷ് കൃഷ്ണ, അരുണ്‍, സുനില്‍ ബാബു, അസിം ജമാല്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലക്ഷദ്വീപായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ശാന്തനു എന്ന മുങ്ങല്‍ വിദഗ്ദ്ധന്റെ വേഷമാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അതിസാഹസികമായ ഇവരുടെ ജീവിതത്തിലേക്ക് കടന്ന് വരുന്ന സംഭവങ്ങളാണ് അനാര്‍ക്കലി.
മാജിക് മൂണിന്റെ ബാനറില്‍ ഓര്‍ഡിനറിയ്ക്ക് ശേഷം രാജീവ് നായര്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൃഥര്വിരാജ് നായകനായി എത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ കാണുക.


Click it and Unblock the Notifications











