കെജിഎഫ് പോലെയായിരിക്കും പൃഥ്വിയുടെ റെയില്‍വേ ഗാര്‍ഡെന്ന് അണിയറക്കാര്‍! ആകാംക്ഷയോടെ ആരാധകര്‍
സംവിധായകനായുളള അരങ്ങേറ്റത്തിന് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമാകുകയാണ് പൃഥ്വിരാജ്. റിലീസിങ്ങിനൊരുങ്ങുന്ന ബ്രദേഴ്‌സ് ഡേയ്ക്ക് ശേഷം നിരവധി സിനിമകളാണ് പൃഥ്വിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. പൃഥ്വിരാജിനെ നായകനാക്കിയുളള ദീപു കരുണാകരന്‍ ചിത്രത്തെക്കുറിച്ച് അടുത്തിടെയായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്.
റെയില്‍വേ ഗാര്‍ഡ് എന്ന് പേരിട്ട സിനിമയുടെ ആദ്യ പോസ്റ്റര്‍ പൃഥ്വി തന്നെയായിരുന്നു പങ്കുവെച്ചത്. പോസ്റ്ററിനൊപ്പം ചിത്രത്തെക്കുറിച്ചുളള വിവരങ്ങളും പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഉണ്ണി ആര്‍ തിരക്കഥയെഴുതിയ ചിത്രം ഏറെ ദുരിതം അനുഭവിക്കുന്ന റെയില്‍വ ഗാര്‍ഡുകളുടെ കഥയാണ് പറയുന്നത്. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യയിലെ ഒരു റെയില്‍വേ ഗാര്‍ഡായിട്ടാണ് ചിത്രത്തില്‍ പൃഥിരാജ് എത്തുന്നത്.

അതേസമയം കെജിഎഫ് പോലെ സിനിമ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് എടുക്കാന്‍ ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു, ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ദീപു കരുണാകരന്‍ തന്നെയാണ് ഇതേക്കുറിച്ച് സംസാരിച്ചിരുന്നത്.
നിലവില്‍ സിനിമയ്ക്കു വേണ്ടിയുളള ഗവേഷണവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് അണിയറ പ്രവര്‍ത്തകരുളളത്. ഒപ്പം തന്നെ നോര്‍ത്ത് ഈസ്‌റ്റേണ്‍ സ്‌റ്റേറ്റുകളില്‍ ലൊക്കേഷന്‍ കണ്ടെത്താനുളള ശ്രമങ്ങളിലാണ് അണിയറ പ്രവര്‍ത്തകരെന്നും അറിയുന്നു. ദീപു കരുണാകരനൊപ്പം മുന്‍പ് തേജാ ഭായ് ആന്‍ഡ് ഫാമിലി എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് പ്രവര്‍ത്തിച്ചിരുന്നത്.


Click it and Unblock the Notifications











