മനോഹരമായ പ്രണയഗാനം!! അകലയൊരു താരകമായെൻ... നയനിലെ വീഡിയോ ഗാനം പുറത്ത്
പൃഥ്വി-മംമ്തയ്ക്കൊപ്പം ബാലതാരം ആലോക്, ഗോദ്ധ ഫെയിം വാമിഖ, പ്രകാശ് രാജ്. , ടോണി ലൂക്ക് ലൂക്ക എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
പൃഥ്വിരാജ്-മംമ്ത മോഹൻ ദതാസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകൻ കമലിന്റെ മകൻ ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നയൻ. സയൻ ഫിക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്ത്.

അകലെയൊരു താരകമേ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. മംമ്തയും പൃഥ്വിയുമാണ് ഗാനത്തിൽ. ഹരിനാരായണന്റെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നൽകി ഹാരിബ് ഹുസൈനും അനും ചേർന്നാണ് പാട്ട് ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വീഡിയോ സോങ് പുറത്തു വരുമെന്ന് പൃഥ്വിരാജ് ഇന്നലെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
പൃഥ്വി-മംമ്തയ്ക്കൊപ്പം ബാലതാരം ആലോക്, ഗോദ്ധ ഫെയിം വാമിഖ, പ്രകാശ് രാജ്. , ടോണി ലൂക്ക് ലൂക്ക എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പുറത്തു വന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഫെബ്രുവരി 7 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.


Click it and Unblock the Notifications